23.3 C
Iritty, IN
July 27, 2024
  • Home
  • Iritty
  • കെഎസ്‌കെടിയു ഇരിട്ടി ഏരിയാ സമ്മേളനം
Iritty

കെഎസ്‌കെടിയു ഇരിട്ടി ഏരിയാ സമ്മേളനം

ഇരിട്ടി: ആറളം ഫാം ബ്ലോക്ക്‌ ഏഴിൽ 18 കോടി രൂപ മുടക്കി കിഫ്‌ബി പദ്ധതിയിൽ
നിർമ്മിച്ച പട്ടിക വർഗ മോഡൽ റസിഡൻഷ്യൽ സ്കൂൾ ഉടൻപ്രവർത്തനക്ഷമമാക്കണമെന്ന്‌ കെഎസ്‌കെടിയു ഇരിട്ടി ഏരിയാ സമ്മേളനംആവശ്യപ്പെട്ടു. അങ്ങാടിക്കടവ്‌ കെ. പി. നാരായണൻ നഗറി(പ്ലാക്കീൽ
ഓഡിറ്റോറിയം)ൽ സംസ്ഥാന കമ്മിറ്റി അംഗം കെ. പി .സതീഷ്‌ ചന്ദ്രൻ ഉദ്‌ഘാടനംചെയ്തു. പി പി ഉസ്മാൻ അധ്യക്ഷനായി. പി. പി. അശോകൻ രക്തസാക്ഷി പ്രമേയവും
റിപ്പോർട്ടും അവതരിപ്പിച്ചു, മനോഹരൻ കൈതപ്രം അനുശോചന പ്രമേയം
അവതരിപ്പിച്ചു. ജില്ലാ ട്രഷറർ എം ശ്രീധരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.എം. രാജൻ, പി. പി. രത്ന, പി. പി. അനിതകുമാരി എന്നിവർ സംസാരിച്ചു. ഒ. എ. അബ്രഹാം സ്വാഗതം പറഞ്ഞു. 31 അംഗ ഏരിയാ കമ്മിറ്റിയെയും 23 ജില്ലാ സമ്മേളന പ്രതിനിധികളെയും തെരെഞ്ഞെടുത്തു. ഭാരവാഹികൾ: പി. പി. ഉസ്മാൻ (പ്രസിഡന്റ്‌), കെ. കെ. വിമല, മനോഹരൻ കൈതപ്രം (വൈസ്‌ പ്രസിഡന്റ്‌), പി. പി.അശോകൻ(സെക്രട്ടറി), സുമാ സുധാകരൻ, വി. കെ. പ്രേമരാജൻ (ജോ. സെക്രട്ടറി).

Related posts

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്റ്റര്‍ റിമാന്റില്‍

Aswathi Kottiyoor

ഭ​ക്ഷ്യ സു​ര​ക്ഷ​യ്ക്കും കു​ടി​വെ​ള്ള​ത്തി​നും ഊ​ന്ന​ൽ ന​ൽ​കി ത​ല​ശേ​രി ന​ഗ​ര​സ​ഭാ ബ​ജ​റ്റ്

Aswathi Kottiyoor

*കാർഷിക പാക്കേജ് അനുവദിക്കണം.*

Aswathi Kottiyoor
WordPress Image Lightbox