23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ജില്ലാ ജയിലിന് ഭക്ഷ്യസുരക്ഷാമികവിന്റെ സർട്ടിഫിക്കറ്റ്; സർട്ടിഫിക്കറ്റ്‌ നേടുന്ന സംസ്ഥാനത്തെ ആദ്യ ജയിൽ
Kerala

ജില്ലാ ജയിലിന് ഭക്ഷ്യസുരക്ഷാമികവിന്റെ സർട്ടിഫിക്കറ്റ്; സർട്ടിഫിക്കറ്റ്‌ നേടുന്ന സംസ്ഥാനത്തെ ആദ്യ ജയിൽ

ഫുഡ് സേഫ്റ്റി ആൻഡ്‌ സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ മികവിനുള്ള “ഈറ്റ് റൈറ്റ് കാമ്പസ്’ സർട്ടിഫിക്കറ്റ് എറണാകുളം ജില്ലാ ജയിലിന് ലഭിച്ചു.
ജില്ലാ ജയിലിൽ നടന്ന ചടങ്ങിൽ ഭക്ഷ്യസുരക്ഷാവകുപ്പ് അസിസ്‌റ്റന്റ്‌ കമീഷണർ ജോൺ വിജയകുമാർ ജയിൽ സൂപ്രണ്ട് രാജു എബ്രഹാമിന് സർട്ടിഫിക്കറ്റ്‌ കൈമാറി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജയിലിന് ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. ജില്ലാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും ഭക്ഷ്യനിർമാണ യൂണിറ്റ് ചാർജ് ഓഫീസറുമായ ഏലിയാസ് വർഗീസ്, ജില്ലാ ഭക്ഷ്യസുരക്ഷാ നോഡൽ ഓഫീസർ ആദർശ് വിജയ്, ജയിൽ വെൽഫെയർ ഓഫീസർ ഒ ജെ തോമസ്, ഡെപ്യൂട്ടി സൂപ്രണ്ട് വി ആശിഷ്, ഭക്ഷ്യസുരക്ഷാവിഭാഗം തൃക്കാക്കര ഓഫീസർ ചൈത്ര ഭാരതി എന്നിവർ സംസാരിച്ചു

Related posts

ഡിജിറ്റല്‍ വാര്‍ത്താമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമം വരുന്നു.*

Aswathi Kottiyoor

തീർഥാടന ടൂറിസം പദ്ധതി: പള്ളിക്കുന്ന് ശ്രീ മൂകാബിക ക്ഷേത്രത്തിന് രണ്ടര കോടി അനുവദിച്ചു

Aswathi Kottiyoor

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണം രാസലായനിയിൽ അലിയിപ്പിച്ച് ടർക്കി ടവലുകളിൽ തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ പ്രതി പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox