25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • സ്വച്ഛത ഹി സേവ ഒരുമണിക്കൂർ ശുചിത്വ കാമ്പെയ്‌നിൽ അണിനിരന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും
Iritty

സ്വച്ഛത ഹി സേവ ഒരുമണിക്കൂർ ശുചിത്വ കാമ്പെയ്‌നിൽ അണിനിരന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും

ഇരിട്ടി: ശുചിത്വമാണ് സേവനം എന്ന സന്ദേശവുമായി ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് രാജ്യമൊട്ടുക്കും നടക്കുന്ന സ്വച്ഛത ഹി സേവ ഒരു മണിക്കൂർ ശുചിത്വ കാമ്പയിനിൽ അണിനിരന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും. ഇതിന്റെ ഇരിട്ടി നഗരസഭാതല ഉദ്ഘാടനം ഇരിട്ടി താലൂക്ക് ആശുപതിയും പരിസരവും ശുചീകരിച്ചു കൊണ്ട് നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത നിർവഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ കെ. സോയ അധ്യക്ഷയായി. ക്യാംപയിൻ്റെ ഭാഗമായി ഇരിട്ടി ഹയർ സെക്കൻ്ററി സ്ക്കൂൾ എൻ എസ് എസ് വളണ്ടിയർമാർ, കുടുംബശ്രീ പ്രവർത്തകർ, ആശുപത്രി ജീവനക്കാർ, ഹരിത കർമ്മസേനഅംഗങ്ങൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ ഉൾപെടെ നൂറുകണക്കിനാളുകൾ ശുചീകരണയജ്ഞത്തിൽ പങ്കാളികളായി.
വാർഡ് കൗൺസിലർ കെ. നന്ദനൻ ശുചിത്വ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. ഇരിട്ടിഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ കെ.ഇ. ശ്രീജ , എൻ എസ് എസ് പ്രോഗ്രാം ഓഫിസർ പി.സിബി , പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി, താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്രണ്ട് അഗസ്റ്റിൻ, നഗരസഭ ഹെൽത്ത് സൂപ്രണ്ട് രാജീവൻ വെള്ളൂർ, കെ. ബെൻസി രാജ് എന്നിവർ സംസാരിച്ചു.
ഇരിട്ടി ചൈതന്യ കോളജ് പരിസരത്തെ ശുചികരണ പരിപാടി വാർഡ് കൗൺസിലർ കെ. നന്ദനൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ഹെൽത് സൂപ്രണ്ട് രാജീവൻ വെള്ളൂർ ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ടി.പ്രസാദ്, പി.വി. പ്രേമവല്ലി, വി.കെ. അനിത, എൻ. എം. രത്നാകരൻ, സി.എം. പ്രേമി, എം. രാമചന്ദ്രൻ, അസൈനാർ എന്നിവർ നേതൃത്വം നൽകി.
സ്വച്ഛത ഹിസേവ ദിനത്തിൻറെ ഭാഗമായി പായം ഗ്രാമപഞ്ചായത്ത് എല്ലാം വാർഡിലും ശുചീകരണ പ്രവർത്തി നടത്തി. സ്കൂളുകളിൽ ശുചിത്വ പ്രതിജ്ഞ എടുക്കുകയും ക്ലബ്ബുകൾ വായനശാലകൾ കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ എന്നിവർ പങ്കാളികളാവുകയും ചെയ്തു. പെരുമ്പറമ്പ് സ്കൂൾ പരിസരം ശുചീകരിച്ച് ചെടികൾ നട്ടു പിടിപ്പിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.എൻ. ജെസ്സി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി. പ്രമീള, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് കുഞ്ഞിക്കണ്ടി, അസിസ്റ്റൻറ് സെക്രട്ടറി കെ.ജി. സന്തോഷ് കുമാർ, വാർഡ് മെമ്പർമാരായ എം. എസ്. അമർജിത്ത്, സിഡിഎസ് ചെയർപേഴ്സൺ സ്മിതാ രജിത്ത്, ബ്ലോക്ക് മെമ്പർമാരായ കെ.എൻ. പത്മാവതി, അഡ്വ. ഹമീദ് കണിയാട്ടയിൽ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് ഗാന്ധിജയന്തി ദിനത്തിലും വ്യാപാരികൾ സന്നദ്ധ സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി ടൗണുകളെല്ലാം ശുചീകരിക്കും.

Related posts

.കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി സ്കൂളിൽ ഹിന്ദി ദിനാചരണം നടത്തി.

Aswathi Kottiyoor

ജീവിതം കൊണ്ട് സുന്ദരകാണ്ഡം രചിച്ച് സുന്ദരൻ മേസ്ത്രിയും കുടുംബവും

Aswathi Kottiyoor

കീഴൂരിൽ ചതുപ്പു നിലം മണ്ണിട്ട് നികത്തുന്നതായി പരാതി – നടപടികളുമായി റവന്യൂ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox