23.9 C
Iritty, IN
July 2, 2024
  • Home
  • Kerala
  • 7800 രൂപ നൽകിയാൽ 24 മുതൽ 48 മണിക്കൂറിനുള്ളിൽ വായ്‌പത്തുക ; പ്രധാനമന്ത്രി മുദ്ര യോജനയുടെ പേരിൽ വായ്‌പ തട്ടിപ്പ്‌
Kerala

7800 രൂപ നൽകിയാൽ 24 മുതൽ 48 മണിക്കൂറിനുള്ളിൽ വായ്‌പത്തുക ; പ്രധാനമന്ത്രി മുദ്ര യോജനയുടെ പേരിൽ വായ്‌പ തട്ടിപ്പ്‌

പ്രധാനമന്ത്രി മുദ്ര യോജനയുടെ പേരിൽ വായ്‌പ തട്ടിപ്പ്‌. രണ്ടു ലക്ഷം രൂപയ്‌ക്ക്‌ ജിഎസ്‌ടിയായി ആറായിരം രൂപയും വായ്‌പാ ഇൻഷുറൻസായി 1800 രൂപയും വീതമാണ്‌ തട്ടിയെടുക്കുന്നത്‌. രണ്ടു ദിവസത്തിനുള്ളിൽ വായ്‌പത്തുക അക്കൗണ്ടിലെത്തുമെന്ന്‌ വിശ്വസിപ്പിച്ചാണ്‌ തട്ടിപ്പ്‌. പ്രധാനമന്ത്രിയുടെ ചിത്രമടങ്ങിയ പോസ്റ്ററുകളും നിയമസഭയുടെ വിലാസവും കാണിച്ചാണ്‌ തട്ടിപ്പ്‌.

വായ്‌പ നൽകാമെന്ന വാഗ്‌ദാനവുമായി ഫോണിൽ ഒരു വെബ്‌ലിങ്ക്‌ അയച്ചുനൽകുന്നതോടെയാണ്‌ തട്ടിപ്പിന്‌ തുടക്കമാകുന്നത്‌. ലിങ്കിൽ ക്ലിക്ക്‌ ചെയ്‌താൽ പ്രധാനമന്ത്രിയുടെ ചിത്രമടങ്ങുന്ന പേജ്‌ തുറക്കും. ആധാറും മറ്റും രേഖകളും നൽകുന്നതോടെ രേഖകൾ പരിശോധിച്ചെന്ന്‌ പറഞ്ഞുള്ള അടുത്ത സന്ദേശമെത്തും. ഇൻഷുറൻസും ജിഎസ്‌ടിയുമടക്കം 7800 രൂപ നൽകിയാൽ 24 മുതൽ 48 മണിക്കൂറിനുള്ളിൽ വായ്‌പത്തുക അക്കൗണ്ടിലെത്തുമെന്ന ഉറപ്പും ഇതിനൊപ്പമുണ്ടാകും. ദേശീയ ചിഹ്നവും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക മുദ്രയുമെല്ലാം സർട്ടിഫിക്കറ്റിലുണ്ടാകും.

കോഴിക്കോട്‌ സ്വദേശിയായ ഒരാൾ ഇത്തരത്തിൽ പണം നൽകി. ദിവസങ്ങൾ കഴിഞ്ഞിട്ടും പണം കിട്ടാതിരുന്നതോടെയാണ്‌ തട്ടിപ്പിനിരയായെന്ന്‌ മനസ്സിലായത്‌. ഇതറിഞ്ഞ പേരാമ്പ്ര സ്വദേശി ബാബു രാജൻ തന്റെ പ്രവർത്തനരഹിതമായ അക്കൗണ്ട്‌ നമ്പർ നൽകി വായ്‌പയ്‌ക്ക്‌ അപേക്ഷിച്ചു. ഇദ്ദേഹത്തിനും നേരത്തേ വന്നതിനു സമാനമായ മെസേജുകളും സർട്ടിഫിക്കറ്റുകളും ലഭിച്ചു. തട്ടിപ്പാണെന്ന്‌ ബോധ്യമുള്ളതിനാൽ ഇദ്ദേഹം പണം നൽകിയില്ല. വായ്‌പ ലഭ്യമായെന്ന്‌ പറഞ്ഞു നൽകുന്ന സർട്ടിഫിക്കറ്റിൽ നിയമസഭയിലെ വിലാസമാണുള്ളത്‌.

Related posts

ശ​ബ​രി​മ​ല​യി​ല്‍ അ​ര​വ​ണയ്ക്ക് ഉപയോഗിക്കുന്ന ഏ​ല​ക്ക സു​ര​ക്ഷി​ത​മ​ല്ലെ​ന്നു റി​പ്പോ​ര്‍​ട്ട്

Aswathi Kottiyoor

കെ​പി​എ​സി ല​ളി​ത​യ്ക്ക്‌ ചി​കി​ത്സ സ​ർ​ക്കാ​ർ​ വ​ക

Aswathi Kottiyoor

വിനോദ സഞ്ചാര മേഖല പുത്തനുണർവിലേക്ക്

Aswathi Kottiyoor
WordPress Image Lightbox