26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • നടൻ നാഗഭൂഷണയുടെ കാറിടിച്ച് സ്ത്രീ മരിച്ചു…
Uncategorized

നടൻ നാഗഭൂഷണയുടെ കാറിടിച്ച് സ്ത്രീ മരിച്ചു…

ബംഗ്ലൂരു:കന്നട നടന്‍ നാഗഭൂഷണ ഓടിച്ച കാറിടിച്ച് സ്ത്രീ മരിച്ചു. ഇവരുടെ ഭര്‍ത്താവിനെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം.
വസന്തപുരയില്‍ ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികള്‍ക്ക് നേരെ നാഗഭൂഷണയുടെ കാര്‍ പാഞ്ഞുകയറുകയായിരുന്നു എന്നാണ് റിപോര്‍ട്.അപകടത്തില്‍പെട്ടവരെ നടന്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും റിപോര്‍ടുണ്ട്. എസ് പ്രേമ (48), ആണ് കാറിടിച്ച് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ബി കൃഷ്ണ (58) ആണ് ആശുപത്രിയില്‍ കഴിയുന്നത്.

അമിതവേഗത്തിലായിരുന്നു നാഗഭൂഷണ വാഹനം ഓടിച്ചതെന്നാണ് ദൃക് സാക്ഷികള്‍ പറയുന്നത്. നാഗഭൂഷണയ്‌ക്കെതിരെ കേസെടുത്ത കുമാരസ്വാമി ട്രാഫിക് പൊലീസ്, നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

Related posts

നിമിഷപ്രിയയുടെ മോചനം; പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടി കത്തയച്ച് കേരളം

Aswathi Kottiyoor

കണ്ണില്ലാത്ത ക്രൂരതയ്ക്ക് ജാമ്യമില്ല; വയോധികയെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തിൽ മരുമകൾ മഞ്ജുമോള്‍ റിമാൻഡിൽ

Aswathi Kottiyoor

കണിച്ചുകുളങ്ങര കൊലക്കേസ്:’സജിത്ത് ക്രൂരഹൃദയനായ കുറ്റവാളി’, ജാമ്യാപേക്ഷക്കെതിരെ സംസ്ഥാനം,അന്തിമവാദം അടുത്തമാസം

Aswathi Kottiyoor
WordPress Image Lightbox