• Home
  • Kerala
  • 2000 രൂപ നോട്ടുകൾ ഒക്‌ടോബർ ഏഴ് വരെ മാറ്റാം; സമയപരിധി നീട്ടി
Kerala

2000 രൂപ നോട്ടുകൾ ഒക്‌ടോബർ ഏഴ് വരെ മാറ്റാം; സമയപരിധി നീട്ടി

2000 രൂപ നോട്ടുകൾ അക്കൗണ്ടിൽ നിക്ഷേപിക്കുകയോ മാറ്റിവാങ്ങുകയോ ചെയ്യാനുള്ള സമയപരിധി ഒക്ടോബർ ഏഴ് വരെ നീട്ടി ആർബിഐ. നേരത്തേ സെപ്തംബർ 30വരെയായിരുന്നു നോട്ടുകൾ മാറുന്നതിന് സമയം നൽകിയിരുന്നത്. 2023 മെയ് 19നാണ് 2000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്.

ബാങ്ക് അക്കൗണ്ടുള്ളവർക്ക് അവരുടെ ബ്രാഞ്ചിൽ 2000 രൂപ നോട്ടുകൾ മാറുകയോ നിക്ഷേപിക്കുകയോ ചെയ്യാം. അക്കൗണ്ടില്ലാത്തവർക്കും ഐ ഡി പ്രൂഫില്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപ നോട്ടുകൾ മാറ്റിവാങ്ങാം. ഒരു വ്യക്തിക്ക് ഒരേ സമയം മാറ്റിവാങ്ങാവുന്ന പരമാവധി തുക 20,000 രൂപയാണ്.

2016 നവംബർ എട്ടിന് നോട്ട് നിരോധനത്തിന് പിന്നാലെയാണ് 2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് അവതരിപ്പിച്ചത്. ഈ നോട്ടുകളുടെ അച്ചടി 2018-19ൽ അവസാനിപ്പിച്ചിരുന്നു. നോട്ടുകളിൽ ഏറെയും 2017 മാർച്ചിന് മുമ്പ് അച്ചടിച്ചവയാണ്.

Related posts

കൊട്ടിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

സ്‌കൂളിലേക്ക് പോകും മുമ്പ് വാക്‌സിൻ ഉറപ്പാക്കണം: ഡിഎംഒ

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox