20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • കോഴിക്കോട്ടെ റിയൽ എസ്‌റ്റേറ്റ് വ്യാപാരിയെ കാണാതായിട്ട് ഒരുമാസം; മൊബൈൽ ടവർ ഡംപ് പരിശോധനയ്ക്ക് പോലീസ്
Uncategorized

കോഴിക്കോട്ടെ റിയൽ എസ്‌റ്റേറ്റ് വ്യാപാരിയെ കാണാതായിട്ട് ഒരുമാസം; മൊബൈൽ ടവർ ഡംപ് പരിശോധനയ്ക്ക് പോലീസ്

കോഴിക്കോട്: പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ കാണാതായ സംഭവത്തില്‍ അന്വേഷണസംഘം നഗരത്തിലെ മൊബൈല്‍ ടവര്‍ ഡംപ് പരിശോധനയ്ക്ക്. ഇതിനായി സിറ്റി പോലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക് ദര്‍വേഷ് സാഹേബിന് അപേക്ഷ നല്‍കി. ബാലുശ്ശേരി എരമംഗലം ആട്ടൂര്‍ ഹൗസില്‍ മുഹമ്മദ് അട്ടൂര്‍ (മാമിക്ക-56)നെ കാണാതായ സംഭവവുമായി ബന്ധപ്പെട്ടാണ് ഫോണ്‍വിളികള്‍ പരിശോധിക്കാനൊരുങ്ങുന്നത്.
ഓഗസ്റ്റ് 22-ന് മുഹമ്മദ് അട്ടൂരിനെ കാണാതായ സ്ഥലത്തെയും മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കാണിച്ച മറ്റുസ്ഥലങ്ങളിലെയും ടവറുകളിലൂടെ കടന്നുപോയ ഫോണ്‍വിളികളാണ് പരിശോധിക്കുന്നത്. ഇത്തരമൊരു പരിശോധനയ്ക്ക് ഡി.ജി.പി.യുടെ അനുമതിപത്രം വേണമെന്നാണ് നിലവിലെ ചട്ടം.

ഇതുവരെ നിര്‍ണായകമായ വിവരങ്ങളൊന്നും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. ഒട്ടേറെ വന്‍കിട വ്യാപാര-വ്യവസായ പ്രമുഖര്‍ ഉള്‍പ്പെടെ 500 പേരെ ഇതിനകം ചോദ്യംചെയ്തു. ഇതുകൂടാതെ, 180 പേരുടെ മൊഴി രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ബാങ്ക് നിക്ഷേപങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്

Related posts

വിനേഷ് ഫോഗട്ടിന്‍റെ അപ്പീലിൽ കോടതി വിധി ഇന്ന്; നിർണായകമാകുക അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന്‍റെ നിലപാട്

Aswathi Kottiyoor

ടിപി വധത്തിനായി വ്യാജരേഖ നൽകി സിം കാര്‍ഡുകള്‍ ഉപയോഗിച്ചെന്ന കേസ്; കൊടി സുനി അടക്കമുള്ള പ്രതികളെ വെറുതെ വിട്ടു

Aswathi Kottiyoor

നഗ്നശരീരം അശ്ലീലമോ അസഭ്യമോ അല്ല’: രഹ്‌ന ഫാത്തിമയെ കുറ്റവിമുക്തയാക്കി.

Aswathi Kottiyoor
WordPress Image Lightbox