27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചു; തൃശൂരില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം
Uncategorized

നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചു; തൃശൂരില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കയ്പമംഗലത്ത് കാര്‍ മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ ഹസീബ് (19), കുന്നുങ്ങള്‍ അബ്ദുല്‍ റസാക്കിന്റെ മകന്‍ ഹാരിസ് (19) എന്നിവരാണ് മരിച്ചത്. ഇന്ന് മാടാനിക്കുളം വഞ്ചിപ്പുര റോഡിലായിരുന്നു അപകടം.

ചളിങ്ങാട് നബിദിന ആഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ കണ്ട് മടങ്ങുകയായിരുന്ന സംഘത്തിന്റെ കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ കൊടുങ്ങല്ലൂരിലെ എആര്‍ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. വലപ്പാട് സ്വദേശികളായ അഭയ് കൃഷ്ണ, അനന്തു, അര്‍ജുന്‍, കയ്പമംഗലം സ്വദേശി വിഷ്ണു എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

Related posts

സെപ്റ്റിക് ടാങ്ക് പരിശോധിക്കുമ്പോൾ കാഴ്ചക്കാരനായി കലാധരനും; കലയുടെ കൊലപാതകം വിശ്വസിക്കാനാകാതെ സഹോദരന്‍

Aswathi Kottiyoor

വനിതാ പോലീസിനോടും മോശമായ രീതിയില്‍ ആംഗ്യം കാണിച്ചു; ‘ഓപ്പറേഷന്‍ റോമിയോ’; 32 കേസുകള്‍.

Aswathi Kottiyoor

മലപ്പുറത്ത് വന്ദേ ഭാരത് ട്രെയിനിനു നേരെ കല്ലേറ്, ചില്ലിന് വിള്ളൽ; നിർത്താതെ യാത്ര

Aswathi Kottiyoor
WordPress Image Lightbox