24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടി നഗരസഭ പി എം എ വൈ (നഗര ) ലൈഫ് ഭവന പദ്ധതിയിൽ പൂർത്തിയാക്കിയ 70 വീടുകളുടെതാക്കോൽദാനം വ്യാഴാഴ്ച്ച നടക്കും.
Iritty

ഇരിട്ടി നഗരസഭ പി എം എ വൈ (നഗര ) ലൈഫ് ഭവന പദ്ധതിയിൽ പൂർത്തിയാക്കിയ 70 വീടുകളുടെതാക്കോൽദാനം വ്യാഴാഴ്ച്ച നടക്കും.

ഇരിട്ടി: ഇരിട്ടി നഗരസഭ പി എം എ വൈ (നഗര ) ലൈഫ് ഭവന പദ്ധതിയിൽ പൂർത്തിയാക്കിയ 70 വീടുകളുടെതാക്കോൽദാനം വ്യാഴാഴ്ച്ച നടക്കും. നഗരസഭ ജനറൽ വിഭാഗത്തിൽ 488 വീടുകളും, പട്ടികജാതി വിഭാഗത്തിൽ 34 വീടുകളും, പട്ടിക വർഗ വിഭാഗത്തിൽ 21 പേരും ഉൾപ്പെടെ 543 പേരാണ് ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. . ഇതിനായി കേന്ദ്ര വിഹിതം കഴിച്ച്10.88 കോടിയിൽ 6.88 കോടിരൂപ ഹഡ്‌കോ വായ്പ്പയായും ബാക്കി തുക നഗരസഭ തനത് ഫണ്ട് ഉപയോഗിച്ചുമാണ് പൂർത്തിയാക്കുന്നത്.109 ഗുണഭോക്താക്കളെ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി 4320 തൊഴിൽ ദിനങ്ങൾ ഉണ്ടാക്കിയും സംരക്ഷിച്ചതായി നഗരസഭാ ചെർ പേഴ്‌സൺ കെ.ശ്രീലത പത്ര സമ്മേളനത്തിൽ പറഞ്ഞു.
ഇതുവരെ പൂർത്തീകരിച്ച മുഴുവൻ വീടുകൾക്കും ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കി. നിലവിലെ ഭരണ സമിതിയുടെ കാലത്ത് 137 വീടുകളാണ് പൂർത്തികരിക്കേണ്ടിയിരുന്നത്. ഇതിൽ പൂർത്തിയാക്കിയ 70 വീടുകളുടെ താക്കോൽദാനമാണ് വ്യാഴാഴ്ച്ച വൈകിട്ട് മൂന്നിന് പുന്നാട് ടൗണിൽ നടക്കുന്ന ചടങ്ങിൽ വെച്ച് സ്പീക്കർ എ.എൻ. ഷംസീർ നിർവ്വഹിക്കുന്നത്. ചടങ്ങിൽ സണ്ണിജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കുമെന്ന് ചെയർപേഴ്‌സൺ കെ.ശ്രീലത, വൈസ്.ചെയർമാൻ പി.പി. ഉസ്മാൻ, സ്റ്റാന്റിംങ്ങ് കമ്മിറ്റി അധ്യക്ഷൻ എ.കെ. രവീന്ദ്രൻ അംഗങ്ങളായ എ.കെ. ഷൈജു, വി. ശശി, വി.പി. അബ്ദുൾ റഷീദ്, സെക്രട്ടറി രാകേഷ് പലേരിവീട്ടിൽ എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.

Related posts

ഇരിട്ടി താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും

Aswathi Kottiyoor

കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി രൂപീകരിച്ചു

Aswathi Kottiyoor

സൈബർ ബോധവൽക്കരണം – ‘തീക്കളി’യുമായി ജനമൈത്രി പോലീസ് ടീം

Aswathi Kottiyoor
WordPress Image Lightbox