ഇരിട്ടി:പെട്രോള്‍ വിലവര്‍ധനവിന് പിന്നാലെ അടിക്കടി ഉണ്ടാവുന്ന പാചകവാതക വിലവര്‍ധനവിലും പ്രതിഷേധിച്ച് മഹിളാ അസോസിയേഷന്‍ ഇരിട്ടി ഏരിയകമ്മിറ്റിയുടെനേതൃത്വത്തില്‍ ഇരിട്ടി ടൗണില്‍ അടുപ്പുകൂട്ടി സമരം നടത്തി.മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം പി റോസ ഉദ്ഘാടനം ചെയ്തു.ഏരിയ
പ്രസിഡണ്ട് പി എം സൗദാമിനി അധ്യക്ഷത വഹിച്ചു. കെ എന്‍ പത്മാവതി,എന്‍ റീന,കെ സരസ്വതി, വി സാവിത്രി പി വി പ്രേമമല്ലി തുടങ്ങിയവര്‍ സംസാരിച്ചു.