21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • വെളുക്കാനും സൗന്ദര്യത്തിനും ക്രീം തേക്കുന്നവരാണോ? ജാ​ഗ്രത, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!
Uncategorized

വെളുക്കാനും സൗന്ദര്യത്തിനും ക്രീം തേക്കുന്നവരാണോ? ജാ​ഗ്രത, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!

തിരുവനന്തപുരം: വെളുക്കാനും സൌന്ദര്യത്തിനും ക്രീമുകളെ ആശ്രയിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. ഗുരുതരമായ വൃക്ക രോഗത്തിന് കാരണമാകുന്ന ഫേഷ്യൽ ക്രീമുകൾ കേരളത്തിൽ വ്യാപകമാകുന്നതായി റിപ്പോർ‌ട്ട്. മെർക്കുറി, ലെഡ് അടക്കമുള്ള ലോഹ മൂലകങ്ങൾ അടങ്ങിയ ക്രീമുകളാണ് ദോഷം അറിയാതെ പലരും വാങ്ങി പുരട്ടുന്നത്. പല പേരുകളിൽ ഓൺലൈൻ സൈറ്റുകളിലും ഫാൻസി കടകളിലും ഇത്തരം ഉൽപന്നങ്ങളുടെ വിൽപനയും തുടരുകയാണ്. മലപ്പുറം ആസ്റ്റർ മിംസിലെ ഡോക്ടർമാരായ ഡോ. സജീഷ് ശിവദാസും ഡോ. രഞ്ജിത് നാരായണനും ആണ് വൃക്കരോഗികളിൽ നടത്തിയ പരിശോധനയിൽ അപൂർവ രോഗം പടരുന്നത് കണ്ടെത്തിയത്.

കേരളത്തിൽ കേസുകൾ കൂടുന്നെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നാണ് വ്യാജ ഫേഷ്യൽ ക്രീമുകൾ എത്തുന്നത്. ഇവയിൽ കൂടിയ അളവിൽ ലോഹ മൂലകങ്ങൾ അടങ്ങിയെന്ന് കണ്ടെത്തിയിട്ടുണ്ട്. മൂത്രത്തിൽ പതയും ശരീരത്തിൽ നീരുമാണ് അപൂർവ്വരോ​ഗത്തിന്റെ ലക്ഷണങ്ങൾ. ജാഗ്രത വേണമെന്ന് ഡോക്ടർമാർ ആരോഗ്യവകുപ്പിനെ അറിയിച്ചു

Related posts

ഉദ്ഘാടനം ചെയ്ത് 2 മാസം, ചാവക്കാട്ടെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് രണ്ടായി: വന്‍ അപകടം ഒഴിവായി

Aswathi Kottiyoor

രാജ്യത്തെ കൊവിഡ് കേസുകള്‍ ഉയരുന്നു

Aswathi Kottiyoor

മസ്‌കറ്റ് ഇന്ത്യന്‍ എംബസി പാസ്‌പോര്‍ട്ട് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചു

Aswathi Kottiyoor
WordPress Image Lightbox