Uncategorized

വന്യജീവി വാരാഘോഷം-2023

വന്യജീവി വാരാഘോഷം-2023 ന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പുത്തൂരില്‍
ഒക്ടോബര്‍ 02 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കും. റവന്യു വകുപ്പ് മന്ത്രി അഡ്വ.കെ.രാജന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങ് വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സുവോളജിക്കല്‍ പാര്‍ക്ക് സബ് സ്റ്റേഷന്‍ ഉദ്ഘാടനം വൈദ്യുതി വകുപ്പു മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയും തൃശൂര്‍ മൃഗശാലയില്‍ നിന്നുള്ള മയിലുകളുടെ കൈമാറ്റം മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണിയും നിര്‍വ്വഹിക്കും. പുത്തൂര്‍ സുേേവാളജിക്കല്‍ പാര്‍ക്കിലേയ്ക്ക് മയിലുകളെ റവന്യു വകുപ്പ് മന്ത്രി അഡ്വ.കെ.രാജന്‍
ഏറ്റുവാങ്ങും. ചടങ്ങില്‍ സ്റ്റേറ്റ് ഓഫ് ഇന്ത്യാ ബേര്‍ഡ്‌സ് പുസ്തക പ്രകാശനം ദേവസ്വം,എസ്‌സി/എസ്റ്റി,പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. അരണ്യം വന്യജീവി വിശേഷാല്‍ പതിപ്പ് ഉന്നത വിദ്യാഭ്യാസ , സാമൂഹ്യ ക്ഷേമ വകുപ്പു മന്ത്രി ഡോ.ആര്‍.ബിന്ദു പുറത്തിറക്കും.
ടി.എന്‍.പ്രതാപന്‍ എംപി, തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗ്ഗീസ് , മുന്‍ വനം മന്ത്രി അഡ്വ.കെ.രാജു എന്നിവര്‍ മുഖ്യാതിഥികളാകും. മുഖ്യ വനം മേധാവി ഗംഗാസിംഗ് ആമുഖ പ്രഭാഷണം നടത്തും.
എംഎല്‍എമാരായ എ.സി.മൊയ്തീന്‍, എന്‍.കെ.അക്ബര്‍, മുരളി പെരുന്നെല്ലി, സേവ്യര്‍ ചിറ്റിലപ്പള്ളി, പി.ബാലചന്ദ്രന്‍, സി.സി.മുകുന്ദന്‍, ഇ.ടി.ടൈസണ്‍ മാസ്റ്റര്‍, കെ.കെ.രാമചന്ദ്രന്‍, ടി.ജെ.സനീഷ്‌കുമാര്‍ ജോസഫ്, അഡ്വ.വി.ആര്‍.സുനില്‍കുമാര്‍, തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിഡ് മാസ്റ്റര്‍, വനം വകുപ്പ് അഡീ.ചീഫ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, കേരളാ വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.എം.ആര്‍.ശശീന്ദ്രനാഥ്, വനം വകുപ്പ് എപിസിസിഎഫ്മാരായ ഡോ.പി.പുകഴേന്തി, എല്‍.ചന്ദ്രശേഖര്‍, സിസിഎഫ്മാരായ കെ.ആര്‍.അനൂപ്, കെ.എസ്.ദീപ, മുഹമ്മദ് ഷാബാബ്, ജില്ലാ കളക്ടര്‍ കൃഷ്ണ തേജ, വനം വകുപ്പ് സിഎഫ്മാരായ എന്‍.ഇന്ദു വിജയന്‍, എസ്.നരേന്ദ്ര ബാബു, സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍.രവി, സി.ബി.ഉപാധ്യായ്, ഡോ.കെ.പി.സതീഷ്, പ്രഫ.ഇ.വി.അനൂപ്,പ്രഫ.പി.ഒ.നമീര്‍, ഡോ.വി.ബി.ശ്രീകുമാര്‍, ഉണ്ണികൃഷ്ണന്‍ ഞാറ്റുവെട്ടി, സതി പുഷ്പാകരന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.
പിസിസിഎഫും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ഡി.ജയപ്രസാദ് സ്വാഗതവും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ആര്‍.കീര്‍ത്തി കൃതജ്ഞതയുമര്‍പ്പിക്കും.
വാരാഘോഷത്തോടനുബന്ധിച്ച് എല്ലാ വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഇതോടൊപ്പം സംസ്ഥാന-ജില്ലാടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വിപുലമായ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഒക്ടോബര്‍ 08-ന് കോഴിക്കോട് നടക്കും.

Related posts

കേരളത്തിലെ യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Aswathi Kottiyoor

♦️🔰അമ്മയുടെയും മകന്‍റെയും മൃതദേഹം ബെഡ് ബോക്സിനുള്ളില്‍; മൂത്ത മകനെ കാണാനില്ല.

Aswathi Kottiyoor

റിയാസ് മൗലവി കേസ്: പ്രതികളെ വെറുതെ വിടാൻ കോടതി ഉന്നയിച്ചത് ബാലിശമായ വാദങ്ങൾ; ഇ പി ജയരാജൻ

Aswathi Kottiyoor
WordPress Image Lightbox