24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ആലപ്പുഴവഴി വന്ദേഭാരത്‌ ഇന്നുമുതൽ ; ബുധനാഴ്‌ച മുതൽ ഇരുഭാഗത്തേക്കും ട്രെയിനുകൾ
Kerala

ആലപ്പുഴവഴി വന്ദേഭാരത്‌ ഇന്നുമുതൽ ; ബുധനാഴ്‌ച മുതൽ ഇരുഭാഗത്തേക്കും ട്രെയിനുകൾ

തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ ചൊവ്വ വൈകിട്ട്‌ 4.05ന്‌ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം സെൻട്രൽ –-കാസർകോട്‌ (20632) വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ പുറപ്പെടും. മുഴുവൻ സീറ്റുകളിലേക്കും റിസർവേഷൻ നടന്നതായി റെയിൽവേ അറിയിച്ചു. എട്ട്‌ കോച്ചാണ്‌ ഇതിനുള്ളത്‌.

തിരുവനന്തപുരത്തുനിന്ന്‌ കാസർകോട്ടേക്ക്‌ എസി ചെയർകാറിന്‌ 1515 രൂപയും എക്‌സിക്യൂട്ടീവ്‌ ചെയർകാറിന്‌ 2800 രൂപയുമാണ്‌ ടിക്കറ്റ്‌ നിരക്ക്‌. എക്‌സിക്യൂട്ടീവ്‌ ചെയർകാറിൽ 54 സീറ്റും എസിചെയർ കാറുകളിലായി 476 സീറ്റുമാണുള്ളത്‌. എട്ട്‌ മണിക്കൂറിലധികം സമയം ഇരുഭാഗത്തേക്കും എടുക്കും. ബുധനാഴ്‌ച മുതൽ ഇരുഭാഗത്തേക്കും ട്രെയിനുകൾ സർവീസ്‌ നടത്തും. രാവിലെ ഏഴിന്‌ കാസർകോടുനിന്ന്‌ -തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ്‌ (20631) പുറപ്പെടും. കാസർകോട്‌ വന്ദേഭാരത്‌ (20632) തിങ്കളാഴ്‌ചകളിലും തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത്‌ (20631) ചൊവ്വാഴ്‌ചകളിലും സർവീസ്‌ നടത്തില്ല.

തിരുവനന്തപുരം സെൻട്രൽ–-കാസർകോട്‌ (20632) വന്ദേഭാരത്‌ സ്‌റ്റേഷനിൽ എത്തുന്നതും പുറപ്പെടുന്നതുമായ സമയം:

തിരുവനന്തപുരം സെൻട്രൽ: വൈകിട്ട്‌ ‌4.05, കൊല്ലം: 4.53/4.55, ആലപ്പുഴ: 5.55/5.57, എറണാകുളം ജങ്‌ഷൻ: 6.35/6.38, തൃശൂർ: 7.40/7.42, ഷൊർണൂർ ജങ്‌ഷൻ: 8.15/8.17,തിരൂർ: 8.52/8.54, കോഴിക്കോട്‌: 9.23/9.25, കണ്ണൂർ: 10.24/10.26, കാസർകോട്‌: രാത്രി11.58.

കാസർകോട്‌–-തിരുവനനന്തപുരം സെൻട്രൽ( 20631): കാസർകോട്‌‌: ‌രാവിലെ ‌7, കണ്ണൂർ: 7.55/7.57, കോഴിക്കോട്‌: 8.57/8.59, തിരൂർ: 9.22/9.24, ഷൊർണൂർ ജങ്‌ഷൻ: 9.58/10, തൃശൂർ: 10.38/10.40, എറണാകുളം ജങ്‌ഷൻ: 11.45/11.48, ആലപ്പുഴ:12.32/12.34, കൊല്ലം: 1.40/1.42, തിരുവനന്തപുരം സെൻട്രൽ: പകൽ 3.05

Related posts

വ്യാ​ജ രേ​ഖ​യി​ൽ ദു​ബാ​യി​ലെ​ത്തി​യ​ത് 1,610 പേ​ർ; മു​ന്ന​റി​യി​പ്പു​മാ​യി ദു​ബാ​യ് എ​മി​ഗ്രേ​ഷ​ൻ

Aswathi Kottiyoor

നാലേമുക്കാൽ വർഷത്തിനിടെ സംസ്ഥാനത്തെ ഊർജ മേഖലയിലുണ്ടായത് വലിയ കുതിച്ചുചാട്ടം : മുഖ്യമന്ത്രി

Aswathi Kottiyoor

*25 പുതിയ മരുന്നുകളുടെ വില നിശ്ചയിച്ചു*

Aswathi Kottiyoor
WordPress Image Lightbox