25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പത്തനാപുരത്ത് രക്ഷിതാക്കള്‍ മൊബൈല്‍ നല്കാത്ത കാരണത്താല്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.
Uncategorized

പത്തനാപുരത്ത് രക്ഷിതാക്കള്‍ മൊബൈല്‍ നല്കാത്ത കാരണത്താല്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.

ചേകം താന്നി വിളവീട്ടില്‍ ബിജു സുശീല ദമ്പതി കളുടെ മകള്‍ 20 വയസു കാരി അനില ബിജുവാണ് വീട്ടിലെ കിടപ്പു മൂറിയില്‍ തൂങ്ങി മരിച്ചത്. ബികോം ബിരുദധാരിയായ അനില കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തില്‍ കമ്പ്യൂട്ടർ
കോഴ്സിന് പഠിച്ചു വരികയായിരുന്നു. അവധി ദിവസമായ ഇന്നലെ വീട്ടിലിരുന്ന് പഠിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ചു. മാതാവ് സുശീല മൊബൈല്‍ പിടിച്ച്‌ വാങ്ങി വച്ചു.തുടര്‍ന്ന് അമ്മ മുറ്റത്ത് ഇറങ്ങിയ സമയം കിടപ്പുമുറിയിലെ ഉത്തരത്തില്‍ ഷാള്‍ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു. ശബ്ദം കേട്ട് അമ്മ ഷാള്‍ അറത്ത് അനിലയെ നിലത്തിട്ടു. ഓടി കൂടിയ ബന്ധുക്കളും ചേര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തി ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്ഷിതാക്കളെ പേടിപ്പിക്കാനായി തൂങ്ങിമരണം അഭിനയച്ചത് കഴുത്ത് മുറുകി മരണം സംഭവിച്ചതായും പറയുന്നു. പഠനത്തില്‍ മികവ് തെളിയിച്ച അനിലയെ അച്ഛനും അമ്മയും കൂലിവേല ചെയ്താണ് നല്ല നിലയില്‍ പഠിപ്പിച്ചത്. ഒരാഴ്ച മുൻപ് 45000 രൂപയുടെ ലാപ് ടോപ് വാങ്ങി നല്കിയിരുന്നു.

Related posts

പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്, വീട്ടില്‍ പൂട്ടിയിട്ട സംഭവം; പ്രതി പിടിയിൽ

Aswathi Kottiyoor

ടെസ്റ്റ് പരിഷ്കരണത്തിൽ ഡ്രൈവിംഗ് സ്കൂൾ ഉടമകൾക്ക് അത്യപ്തി; ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങി

Aswathi Kottiyoor

സംസ്ഥാനത്ത് വവ്വാല്‍ സർവ്വേ നടത്തും; കേന്ദ്ര സംഘം നാളെ എത്തും

Aswathi Kottiyoor
WordPress Image Lightbox