23.6 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • മണിപ്പൂർ; രണ്ട് മാസം മുമ്പ് കാണാതായ കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തി, ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി
Uncategorized

മണിപ്പൂർ; രണ്ട് മാസം മുമ്പ് കാണാതായ കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തി, ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി

വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കുന്നതിനിടെയാണ് കുട്ടികള്‍ മരിച്ച് കിടക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നത്. മെയ്തെ വിഭാഗക്കാരായ ഹിജാം ലിന്തോയ്‍ഗാമ്പി (17), ഫിജാം ഹെംജിത്ത് (20) എന്നി വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്.മണിപ്പൂരിന്‍റെ താഴ്വാരകളിലെ മെയ്തെകളും കുന്നിന്‍ മുകളിലെ കുക്കികളും തമ്മിലുള്ള വംശീയ കലാപം, ഈ വര്‍ഷം മെയ് 3 ന് മലയോരജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിന് പിന്നാലെയാണ് പൊട്ടിപ്പുറപ്പെട്ടത്. അനൗദ്ധ്യോഗിക കണക്കുകള്‍ അനുസരിച്ച് ഇതിനിടെ ഏതാണ്ട് 200 ഓളം പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടതായും 3,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കരുതുന്നു. ഇന്നും കലാപം പൂര്‍ണ്ണമായും അടങ്ങിയിട്ടില്ലെങ്കിലും സംസ്ഥാനത്തെ ഇന്‍റര്‍നെറ്റ് നിരോധനം പിന്‍വലിച്ചു. പിന്നാലെ മാസങ്ങളോളും നീണ്ടുനിന്ന കലാപത്തിനിടെയുണ്ടായ പല സംഭവങ്ങളുടെയും വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇതിനിടെയാണ് ജൂലൈ ആറ് മുതല്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊലപ്പെട്ടതായുള്ള വാര്‍ത്തകളും പുറത്ത് വന്നത്.

വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കുന്നതിനിടെയാണ് കുട്ടികള്‍ മരിച്ച് കിടക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നത്. മെയ്തെ വിഭാഗക്കാരായ ഹിജാം ലിന്തോയ്‍ഗാമ്പി (17), ഫിജാം ഹെംജിത്ത് (20) എന്നി വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. പതിവ് പോലെ വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഉറപ്പ് നൽകി. വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഒരു ചിത്രത്തിൽ രണ്ട് വിദ്യാർത്ഥികൾ ഒരു പുല്ല് വളപ്പിൽ ഇരിക്കുന്നതാണ്. അവർക്ക് പിന്നിൽ ആയുധധാരികളായ രണ്ട് പേര്‍ നില്‍ക്കുന്നു. പ്രചരിക്കുന്ന മറ്റൊരു ചിത്രത്തില്‍ രണ്ട് വിദ്യാർത്ഥികളുടെയും മൃതദേഹങ്ങളുടെ ചിത്രങ്ങളാണുള്ളത്. മൃതദേഹങ്ങള്‍ ഹിജാം ലിന്തോയിങ്കമ്പിക് (17), ഫിജാം ഹേംജിത്ത് (20), എന്നീ വിദ്യാര്‍ത്ഥികളുടെതാണെന്ന് തിരിച്ചറിഞ്ഞു.

Related posts

വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് യുവാവ് മരിച്ചു.

Aswathi Kottiyoor

സ്വവർഗവിവാഹം വേണ്ട: കേന്ദ്രം; നിയമപരമായ സാധുത നൽകരുതെന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം

Aswathi Kottiyoor

സ്വന്തമായി വാഹനമോ വീടോ ഇല്ല, കൈയിലുള്ളത് 55,000 രൂപ; രാഹുൽ ഗാന്ധിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്

Aswathi Kottiyoor
WordPress Image Lightbox