കൊല്ലം നഗരസഭാ പരിധിയിലുള്ള പെട്ടമംഗലത്ത്, ശോഭിത എന്ന വാടക വീട്ടിലാണ് പത്ത് ലക്ഷം രൂപയോളം വരുന്ന 880 കിലോ പുകയില ഉൽപന്നങ്ങൾ 40 ചാക്കുകളിലായി സൂക്ഷിച്ചിരുന്നത്. കിളികൊല്ലൂർ മുറിയിൽ ഷാജഹാൻ(42) എന്നയാളാണ് ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നത്. തമിഴ്നാട്ടിൽ നിന്നും പച്ചക്കറി വണ്ടികളിലാണ് പുകയില ഉൽപ്പന്നങ്ങൾ കടത്തിക്കൊണ്ട് വന്നത്.
പുന്തലത്താഴം, അയത്തിൽ, കിളികൊല്ലൂർ ഭാഗങ്ങളിൽ ഹോൾസെയിൽ വിൽപ്പനയ്ക്കായാണ് ഇവയെത്തിച്ചത്. ഇരവിപുരം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു