• Home
  • Uncategorized
  • ഇന്ത്യ–കാനഡ പ്രശ്നങ്ങൾ അടച്ചിട്ട മുറിയിൽ ചർച്ച ചെയ്യണം, പരസ്പരം ശത്രുരാജ്യമായി കാണരുത്: ശശി തരൂർ
Uncategorized

ഇന്ത്യ–കാനഡ പ്രശ്നങ്ങൾ അടച്ചിട്ട മുറിയിൽ ചർച്ച ചെയ്യണം, പരസ്പരം ശത്രുരാജ്യമായി കാണരുത്: ശശി തരൂർ

തിരുവനന്തപുരം∙ ഇന്ത്യ–കാനഡ തർക്കത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. ഇരുരാജ്യങ്ങളും പറയാനുള്ള കാര്യങ്ങള്‍ പറയണമെന്നും രാജ്യാന്തര ബന്ധങ്ങൾ നിലനിർത്തണമെന്നും തരൂർ ആവശ്യപ്പെട്ടു. രണ്ടു രാജ്യങ്ങളും വിവേകത്തോടെ പെരുമാറണം. പ്രശ്നങ്ങൾ അടച്ചിട്ട മുറിയിലിരുന്ന് ചർച്ച ചെയ്തു പരിഹരിക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.

‘കാനഡക്കാർ തെറ്റായാണ് ഈ വിഷയം കൈകാര്യം ചെയ്തത്. നയതന്ത്രകാര്യങ്ങളിൽ അടച്ചിട്ട മുറിയിലിരുന്ന് ചർച്ച ചെയ്ത് തീരുമാനം എടുത്താൽ മാത്രമേ രാജ്യാന്തര ബന്ധങ്ങൾ നിലനിൽക്കൂ. രാജ്യാന്തര മേഖലയിൽ ഇത് പുതിയ കാര്യമല്ല. മുൻപും പലതരത്തിലുള്ള സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.’ – തരൂർ ചൂണ്ടിക്കാട്ടി.

Related posts

1ാം ക്ലാസ് പ്രവേശനം; 6 വയസാക്കണമെന്ന കേന്ദ്ര നിർദേശം വീണ്ടും തള്ളി കേരളം; 5 വയസ് ആണ് നിലപാടെന്ന് മന്ത്രി

Aswathi Kottiyoor

അതിദരിദ്രരില്ലാത്ത കേരളം: അർഹർ പുറത്താകില്ല; ആദ്യഘട്ടത്തിൽ ത്രിതല പട്ടിക

Aswathi Kottiyoor

മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനെത്തിയ യുവാവ് ഇല്ലിത്തോട് പുഴയില്‍ മുങ്ങിമരിച്ചു

Aswathi Kottiyoor
WordPress Image Lightbox