28.1 C
Iritty, IN
November 21, 2024
  • Home
  • Iritty
  • അപകടങ്ങൾ പതിവാകുന്നു; കാട് തെളിക്കാതെ നിടുമ്പൊയിൽ -മാനന്തവാടി ചുരം റോഡ്
Iritty

അപകടങ്ങൾ പതിവാകുന്നു; കാട് തെളിക്കാതെ നിടുമ്പൊയിൽ -മാനന്തവാടി ചുരം റോഡ്

വ​ന​മേ​ഖ​ല​യാ​യ നി​ടു​മ്പൊ​യി​ൽ -മാ​ന​ന്ത​വാ​ടി ചു​രം റോ​ഡ​രി​കി​ലെ കാ​ടു​വെ​ട്ടി​ത്തെ​ളി​ക്കാ​ത്ത​തും ഓ​ട​വൃ​ത്തി​യാ​ക്ക​ലും ന​ട​ത്താ​ത്ത​ത് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. ക​ണി​ച്ചാ​ർ, കോ​ള​യാ​ട് പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ൽ ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി റോ​ഡ​രി​ക് വെ​ട്ടി​ത്തെ​ളി​ക്ക​ലും ഓ​ട വൃ​ത്തി​യാ​ക്ക​ലും ന​ട​ത്തി​യി​ട്ടി​ല്ല.നി​ടു​മ്പൊ​യി​ൽ ചു​രം റോ​ഡി​ൽ മു​ടി​പ്പിൻ​ വ​ള​വു​ക​ൾ​ക്ക് പു​റ​മെ നി​ര​വ​ധി വ​ള​വു​ക​ളു​ണ്ട്. റോ​ഡ​രി​കി​ൽ കാ​ടു വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് പ​ര​സ്പ​രം കാ​ണാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

പ​ല​സ​മ​യ​ത്തും മ​ഞ്ഞു​മൂ​ടി​ക്കി​ട​ക്കു​ന്ന റോ​ഡി​ൽ കാ​ടു​വെ​ട്ടി​ത്തെ​ളി​ക്കാ​ത്ത​ത് വ​ലി​യ പ്ര​തി​സ​ന്ധി​യാ​വു​ക​യാ​ണ്. എ​തി​രെ വ​രു​ന്ന വാ​ഹ​നം അ​ടു​ത്തെ​ത്തു​മ്പോ​ൾ മാ​ത്ര​മാ​ണ് കാ​ണാ​നാ​കു​ന്ന​തെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. അ​പ​ക​ട​ങ്ങ​ളും പാ​ത​യി​ൽ പ​തി​വാ​യി​ട്ടു​ണ്ട്.

ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ മ​ണ്ണ് അ​ടി​ഞ്ഞ് മു​ക​ളി​ൽ കാ​ടു​വ​ള​ർ​ന്ന അ​വ​സ്ഥ​യാ​ണ്. മ​ഴ​വെ​ള്ളം ഒ​ഴു​കി പ​ല സ്ഥ​ല​ങ്ങ​ളി​ലും റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞി​ട്ടു​മു​ണ്ട്. ഇ​രു​വ​ശ​വും വ​ന​മാ​യ​തി​നാ​ൽ നി​ര​വ​ധി മ​ര​ക്കൊ​മ്പു​ക​ള​ട​ക്കം റോ​ഡി​ലേ​ക്ക് വ​ള​ർ​ന്നു​നി​ന്ന് കാ​ൽ​ന​ട​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടാ​വു​ക​യാ​ണ്. നി​ടുമ്പൊ​യി​ൽ മു​ത​ൽ വ​യ​നാ​ട്ടി​ലെ പേ​രി​യ വ​രെ 20 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ണ്ട്.

ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും ചു​രം വ​ള​വു​ക​ള​ട​ക്ക​മു​ള്ള കൊ​ടും വ​ള​വു​ക​ളാ​ണ്. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ള​ട​ക്കം അ​പ​ക​ട​ത്തി​ലാ​കു​ന്ന​ത് പ​തി​വാ​ണ്. കൊ​ട്ടി​യൂ​ർ -പാ​ൽ​ച്ചു​ര​ത്തി​ൽ റോ​ഡ് ത​ക​ർ​ന്ന​തി​നാ​ൽ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. അ​രി​കു​ക​ളി​ൽ കാ​ടു വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന​തി​നാ​ൽ യാ​ത്രാ വാ​ഹ​ന​ക്ക​ൾ​ക്ക് വ​ലി​യ ച​ര​ക്കു വാ​ഹ​ന​ങ്ങ​ളെ മ​റി​ക​ട​ന്നു​പോ​കാ​നും സാ​ധി​ക്കു​ന്നി​ല്ല.

Related posts

റോഡിൽ ഗുഹ കണ്ടെത്തിയതിനെ തുടർന്ന് നിർത്തി വച്ച പ്രവർത്തി പുനരാരംഭിച്ചു.

Aswathi Kottiyoor

കാറ്റിലും മഴയിലും വാഴത്തോട്ടം നശിച്ചു

Aswathi Kottiyoor

മാക്കൂട്ടം ചുരംപാത വഴിയുള്ള യാത്രാനിയന്ത്രണത്തിൽ ഇളവില്ല

Aswathi Kottiyoor
WordPress Image Lightbox