• Home
  • Kerala
  • മോട്ടർ വാഹന വകുപ്പ് പരിശോധന: 50 ബസുകൾക്ക് 50,000 രൂപ പിഴ
Kerala

മോട്ടർ വാഹന വകുപ്പ് പരിശോധന: 50 ബസുകൾക്ക് 50,000 രൂപ പിഴ

കണ്ണൂർ∙ ജില്ലയിൽ വർധിക്കുന്ന ബസ് അപകടങ്ങളുടെ പശ്ചാത്തലത്തിൽ മോട്ടർ വാഹന വകുപ്പ് സ്റ്റേജ് കാര്യേജ് ബസുകൾ പരിശോധിച്ചു. പരിശോധനയിൽ തേയ്മാനം സംഭവിച്ച ടയറുകൾ, വേഗപ്പൂട്ട് ഘടിപ്പിക്കാത്തത്, എയർ ഹോൺ ഘടിപ്പിച്ചത്, റിസർവേഷൻ സീറ്റ്‌ കുറവുള്ളത്, സ്റ്റീരിയോ ഘടിപ്പിച്ചത് തുടങ്ങി നിയമ ലംഘനങ്ങൾ കണ്ടെത്തി. കെഎസ്ആർടിസി ഉൾപ്പെടെ 50 ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു. വിവിധ കേസുകളിലായി 50,000 രൂപ പിഴ ഈടാക്കി. തകരാറുകൾ പരിഹരിച്ചു വാഹനം അതത് ആർടി ഓഫിസുകളിൽ ഹാജരാക്കണമെന്നു നിർദേശിച്ചു. എൻഫോഴ്സ്മെന്റ് ആർടിഒ എ.സി.ഷീബ, എംവിഐമാരായ എം.പി.റിയാസ്, ഇ.ജയറാം, ഒ.എഫ്.ഷെല്ലി, എഎംവിഐമാരായ നിഥിൻ നാരായണൻ, കെ.പി.ജോജു, സുജിത്ത്, ശ്രീനാഥ് എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.

Related posts

മരുന്നുവില വർധന ജനജീവിതം താളംതെറ്റിക്കും

Aswathi Kottiyoor

ആ​ഗോള കൺവൻഷൻ സെന്റർ 18 മാസത്തിനകം

Aswathi Kottiyoor

കാരവൻ ടൂറിസത്തിന് ഇന്ത്യാ ടുഡേ പുരസ്‌കാരം

Aswathi Kottiyoor
WordPress Image Lightbox