24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • പനവല്ലിയിൽ വീട്ടിനുള്ളിൽ കടുവ കയറി… തലനാരിഴക്ക് രക്ഷപ്പെട്ടതായി വീട്ടുകാർ
Uncategorized

പനവല്ലിയിൽ വീട്ടിനുള്ളിൽ കടുവ കയറി… തലനാരിഴക്ക് രക്ഷപ്പെട്ടതായി വീട്ടുകാർ

പനവല്ലി: പനവല്ലി പുഴക്കര കോളനിയിൽ വീട്ടിനുള്ളിലേക്ക് കടുവ കയറിയതായി വീട്ടുകാർ. പ്രദേശവാസിയായ കയമയുടെ വീട്ടിനുള്ളിലേക്കാണ് കടുവ കയറിയതായി പറയുന്നത്. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കയമയും ഭാര്യയും പുറത്ത് ഇരിക്കുമ്പോഴാണ് സംഭവമെന്നും തല നാരിഴക്കാണ് രക്ഷപെട്ടതെന്നും ഇവർ പറഞ്ഞു. ഒരു പട്ടിയെ ഓടിച്ചു കൊണ്ടാണ് കടുവ വന്നതെന്നും, തുടർന്ന് വീടിന്റെ മുൻഭാഗത്തിരിക്കു കയായിരുന്ന തങ്ങളുടെ നേരെ കടുവ കുതിച്ചുവന്നതായും, ഓടി മാറി യപ്പോൾ കടുവ അകത്തേക്ക് കയറിയെന്നും കയമ പറഞ്ഞു. ഈ സമയം അകത്തുണ്ടായിരുന്ന മക്കൾ ഓടി മച്ചിന് മുകളിൽ കയറിയതായും ഇവർ പറയുന്നു. തുടർന്ന് കടുവ ഓടി പോകുകയും ചെയ്തു. വീടിന്റെ തറയിൽ നഖം കൊണ്ട് മാന്തിയ പാടുകളും ദൃശ്വമാണ്. പനവല്ലി മേഖല യിൽ കഴിഞ്ഞ ദിവസങ്ങളിൽ കടുവയുടെ ശല്യം രൂക്ഷമായിരുന്നു. കടുവയെ പിടികൂടാൻ വനപാലകർ 3 കൂടുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്

Related posts

10 വർഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധി ഇന്ന് ജമ്മു കശ്മീരിൽ, നരേന്ദ്ര മോദി അടുത്തയാഴ്ചയെത്തും

Aswathi Kottiyoor

ഇരിട്ടി മട്ടന്നൂർ റോഡിൽ വാഹനാപകടം രണ്ട് മരണം.

Aswathi Kottiyoor

കൊച്ചിയില്‍ ഫര്‍ണീച്ചര്‍ നിര്‍മാണ യൂണിറ്റില്‍ തീപിടിത്തം

Aswathi Kottiyoor
WordPress Image Lightbox