23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • “ഗ്രീൻ ബ്രിഗേർഡ്” ശില്പശാല
Uncategorized

“ഗ്രീൻ ബ്രിഗേർഡ്” ശില്പശാല

പേരാവൂർ :നവകേരളം കർമ്മപദ്ധതിക്ക് കീഴിൽ ഹരിതകേരളം കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണം, ശുചിത്വ പരിപാലനം തുടങ്ങിയ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളിലൂടെ പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമായി ജില്ലയിലെ കോളേജുകളിൽ രൂപീകരിക്കുന്ന “ഗ്രീൻ ബ്രിഗേർഡ്” സംവിധാനത്തിന്റെ ശില്പശാല നടന്നു.

എടത്തൊട്ടി ഡീപ്പോൾ ആർട്സ് ആന്റ് സയൻസ് കോളേജിൽ പ്രിൻസിപ്പൽ ഡോ. പീറ്റർ ഓറോത്ത് ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പോഗ്രാം കോർഡിനേറ്റർ കെ ജെസ്സി അധ്യക്ഷയായി. നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ പദ്ധതി വിശദീകരിച്ചു.ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ,ബിഎസ്ഡബ്ലിയു അസി. പ്രഫസർ കെ ആതിര,ടൂറിസം ക്ലബ് കോർഡിനേറ്റർ സി രേഷ്മ, എൻസ്എസ് വളണ്ടിയർ അജിൻ അഗസ്റ്റി തുടങ്ങിയവർ സംസാരിച്ചു.

Related posts

കണ്ണൂരിൽ മധ്യവയസ്കനെ മർദിച്ച് 15,000 രൂപ കവർന്നു

Aswathi Kottiyoor

ഓണക്കാലം അവിസ്മരണീയമാകും; കുട്ടിക്കുറുമ്പുകൾക്ക്‌ ഇന്ന്‌ ആകാശയാത്ര

Aswathi Kottiyoor

വിദ്യാർത്ഥിനിയെ മർദ്ദിച്ചിട്ടില്ല, സിസിടിവി ദൃശ്യങ്ങൾ തെളിവ്; വിശദീകരണവുമായി സിപിഐഎം നേതാവ് ജയ്സൺ ജോസഫ്

Aswathi Kottiyoor
WordPress Image Lightbox