20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • സ്പോർട്സിലും തിളങ്ങി കേരളം ഏറ്റെടുത്ത് പഠിപ്പിക്കുന്ന മണിപ്പൂർ ബാലിക ‘ജേ ജെം’; 100 മീറ്റർ ഓട്ടത്തിൽ രണ്ടാമത്, റിലേയിലും ജയം
Uncategorized

സ്പോർട്സിലും തിളങ്ങി കേരളം ഏറ്റെടുത്ത് പഠിപ്പിക്കുന്ന മണിപ്പൂർ ബാലിക ‘ജേ ജെം’; 100 മീറ്റർ ഓട്ടത്തിൽ രണ്ടാമത്, റിലേയിലും ജയം

പത്ത് വയസിന്‌ താഴെയുള്ള പെൺകുട്ടികളുടെ മത്സരത്തിൽ 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും 4x 50 മീറ്റർ റിലേയിൽ മൂന്നാം സ്ഥാനവും നേടി മണിപ്പൂരിൽ നിന്നും അഭയം തേടി കേരളത്തിലെത്തിയ പിഞ്ചു ബാലിക ‘ജേ ജെം’. പഠനത്തിൽ മിടുക്കിയായ ജേ ജെം ഇപ്പോഴിതാ കായിക മത്സരങ്ങളിലും മികവ് തെളിയിച്ചിരികിക്കുകയാണ്.താൻ നല്ലൊരു ഓട്ടക്കാരിയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വച്ച് നടത്തിയ മത്സരങ്ങളിലാണ് ജേ ജെം മിന്നും പ്രകടനം കാഴ്ച വെച്ചത്.

കൊച്ചു മിടുക്കിയുടെ നേട്ടത്തെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത് വന്നു. ഒരു ഓട്ടക്കാരന് നമ്മൾ കൈയ്യടി നൽകി. ഇനി ഒരു ഓട്ടക്കാരിയെ കാണാമെന്ന് പറഞ്ഞ് മന്ത്രി ജേ ജെമ്മിനെ അഭിനന്ദിച്ച് ഫേസ്ബുക്കിൽ ഒരു കുറിപ്പുമിട്ടു കഴിഞ്ഞ ദിവസം എ എം. യു. പി വടക്കാങ്ങര പയ്യനാട് സ്കൂളിൽ നടന്ന കായിക മത്സരങ്ങളിൽ പങ്കെടുത്ത ഒന്നാം ക്ലാസുകാരൻ ഹബീബ് റഹ്മാൻറെ വൈറൽ ഓട്ടം മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു

Related posts

ആംബുലന്‍സും ഫയര്‍എഞ്ചിനും കൂട്ടിയിടിച്ചു; ആംബുലന്‍സ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Aswathi Kottiyoor

എയർ ഇന്ത്യ എക്സ്പ്രസ് സമരം; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ്

Aswathi Kottiyoor

കരിപ്പൂർ വിമാനത്താവളത്തിൽ ഈ മാസം 28 മുതൽ രാത്രിയിലും സർവീസ്; റൺവേ റീ കാർപ്പറ്റിംഗ് പൂർത്തിയായി

Aswathi Kottiyoor
WordPress Image Lightbox