27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • തലശ്ശേരി- മാഹി റോഡ് നവീകരണത്തിന് 16 കോടി;
Uncategorized

തലശ്ശേരി- മാഹി റോഡ് നവീകരണത്തിന് 16 കോടി;

തലശ്ശേരി: തലശ്ശേരി -മാഹി പാലം ദേശീയപാതയുടെ നവീകരണത്തിന് 16 കോടിയുടെയും, മാഹിപ്പാലം ബലപ്പെടുത്താൻ ഒരു കോടി രൂപയുടെയും പ്രവൃത്തിക്ക് ധാരണയായി. നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിന്റെ പ്രത്യേക താൽപ്പര്യമനുസരിച്ച് തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് തീരുമാനമായത്.
ദേശീയപാത ആർ.ഒ. മീന ബി.എൽ, തലശ്ശേരി- മാഹി ബൈപ്പാസ് പ്രൊജക്ട് ഡയറക്ടർ പി.ഡി. അഷിതോഷ്, സ്പീക്കറുടെ എ.പി.എസ് അർജ്ജുൻ എസ്.കെ, ദേശീയപാത ഉദ്യോഗസ്ഥർ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
നിലവിൽ തലശ്ശേരി മുതൽ മാഹിവരെയുള്ള ഭാഗത്ത് ദേശീയപാതയിലുള്ള കുഴികൾ അടിയന്തര പ്രാധാന്യത്തോടെ അടക്കാനും, നവീകരണ പ്രവൃത്തികളുടെ ഭരണാനുമതിക്കും, സാങ്കേതിക അനുമതിക്കുമുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും സ്പീക്കർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് എൻ.എച്ച്.ഐ വിഭാഗം ഇന്ന് റോഡ് മിഷൻ ടെസ്റ്റ് നടത്തുമെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ വ്യക്തമാക്കി.

Related posts

*ജൂലൈ 1 മുതൽ പുതിയ വേഗപരിധി; ഇരുചക്ര വാഹന വേഗം 60 കി.മീ. മാത്രം.*

Aswathi Kottiyoor

ജില്ലയിലെ മികച്ച ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിനുള്ള അവാര്‍ഡ് കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസ് ഏറ്റുവാങ്ങി

Aswathi Kottiyoor

മരിച്ച് പോയ ആളുകളെ കുറിച്ച് അങ്ങനെ പറയരുത്’; വിനായകന്‍റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് ഡിവൈഎഫ്ഐ

Aswathi Kottiyoor
WordPress Image Lightbox