അപായപ്പെടുത്താൻ ജയിലിനുള്ളിൽ ലഹരിസംഘത്തിന്റെ ഗൂഢാലോചന നടന്ന വിവരം പുറത്തുവന്നതിനെ തുടർന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥർ എക്സൈസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.കഴിഞ്ഞമാസം 27നാണ് ഒന്നാം ബ്ലോക്കിൽ ആറാമത്തെ മുറിയിൽനിന്നു ഫോണും 2 സിം കാർഡും ലഭിക്കുന്നത്. ഇത് ജയിൽ സൂപ്രണ്ട് പൂജപ്പുര പൊലീസിനു കൈമാറി. ഇൗ ഫോൺ പൊലീസിന്റെ കയ്യിൽ ഇരിക്കുമ്പോൾത്തന്നെ ഇതിലേക്ക് ജയിൽഉദ്യോഗസ്ഥരുടെ വിളിയെത്തി. മൂന്നുമാസം മുൻപ് സെൻട്രൽ ജയിലിൽനിന്നു കുഞ്ചാലുംമൂട് സ്പെഷൽ സബ് ജയിലിലേക്കു സ്ഥലംമാറിപ്പോയ ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ഫോണിൽനിന്നു വന്ന വിളികൾ നിരീക്ഷിച്ചപ്പോഴാണ് ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഹരിസംഘത്തിലൊരാളുടെ അക്കൗണ്ടിൽനിന്നു പണം വന്ന വിവരം ലഭിച്ചത്. ഇത് ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തി റിപ്പോർട്ട് നൽകി.
- Home
- Uncategorized
- ലഹരിക്കേസിൽ ജയിലിൽ: വിളിച്ചവരിൽ 18 ജയിൽ ഉദ്യോഗസ്ഥർ, ഓഫിസറുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം.