• Home
  • Kerala
  • ക​ണ്ണൂ​ർ ജില്ല കോടതിയുടെ പുതിയ വെബ്സൈറ്റ് ഇന്നു നിലവിൽ വരും
Kerala

ക​ണ്ണൂ​ർ ജില്ല കോടതിയുടെ പുതിയ വെബ്സൈറ്റ് ഇന്നു നിലവിൽ വരും

ക​ണ്ണൂ​ർ: സു​പ്രീംകോ​ട​തി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ പ്ര​കാ​ര​മു​ള്ള രൂ​പക​ൽ​പ​ന​യും ഉ​ള്ള​ട​ക്ക​വും അ​ട​ങ്ങി​യ ത​ല​ശ്ശേ​രി ജി​ല്ല കോ​ട​തി​യു​ടെ പു​തി​യ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് 18ന് ​നി​ല​വി​ൽ വ​രും. https://kannur.dcourts.gov.in എ​ന്ന​താ​ണ് വെ​ബ്സൈ​റ്റ് വി​ലാ​സം. പൊ​തു ജ​ന​ങ്ങ​ൾ​ക്ക്‌ ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ കൂ​ടി ല​ഭി​ക്കു​ന്ന​താ​ണ് പു​തി​യ വെ​ബ്സൈ​റ്റ്.ത​ല​ശ്ശേ​രി ജി​ല്ല ജ​ഡ്ജി​യു​ടെ കോ​ട​തി, അ​ഡീ​ഷ​നൽ ജി​ല്ല ജ​ഡ്ജി​യു​ടെ കോ​ട​തി​ക​ൾ, ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി. മോ​ട്ടോ​ർ ആ​ക്സി​ഡ​ന്റ് ക്ലെ​യിം​സ് ​ട്രൈബ്യൂ​ണ​ൽ, പ്രി​ൻ​സി​പ്പ​ൽ സ​ബ് കോ​ട​തി, മു​നിസി​ഫ് ജു​ഡീ​ഷ്യ​ൽ ടി​റ്റ് കോ​ട​തി, അ​ഡീ​ഷ​ന​ൽ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി, ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി, ജു​വ​നൈ​ൽ കോ​ട​തി തു​ട​ങ്ങി പ​ന്ത്ര​ണ്ടോ​ളം കോ​ട​തി​ക​ളും കു​ടും​ബ​കോ​ട​തി, മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ, വ​ർ​ക്ക് മെ​ൻ​സ് കോ​മ്പ​ൻ​സേ​ഷ​ൻ കോ​ട​തി, അ​പ്പ​ലെ​റ്റ് ബി​ൽ എ​ന്നി​ങ്ങ​നെ ക്യാ​മ്പ് സി​റ്റി​ങ്ങി​നു​ള്ള കോ​ട​തി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് ത​ല​ശ്ശേ​രി കോ​ട​തി സ​മു​ച്ച​യം.1794ലാ​ണ് വ​ട​ക്കെ മ​ല​ബാ​ർ പ്ര​വി​ശ്യ​യു​ടെ ആ​സ്ഥാ​ന​മാ​യ ത​ല​ശ്ശേ​രി​യി​ലും തെ​ക്കെ മ​ല​ബാ​ർ പ്ര​വി​ശ്യ​യു​ടെ ആ​സ്ഥാ​ന​മാ​യി ചെ​ർ​പ്പു​ള​ശ്ശേ​രി​യി​ലും മ​ധ്യ​ഭാ​ഗ​ത്തി​ന്റെ ആ​സ്ഥാ​ന​മാ​യി കോ​ഴി​ക്കോ​ടും പ്ര​ത്യേ​ക ജു​ഡീ​ഷ്യ​ൽ അ​ധി​കാ​രം ന​ൽ​കി​ക്കൊ​ണ്ട് കോ​ട​തി​ക​ൾ നി​ല​വി​ൽ വ​ന്ന​ത്. മൂ​ന്ന് ജ​ഡ്ജി​മാ​ര​ട​ങ്ങി​യ പ്ര​വി​ശ്യ കോ​ട​തി​യാ​യി​രു​ന്നു തു​ട​ക്ക​ത്തി​ൽ. അ​തി​ൽ ര​ണ്ട് പേ​ർ സ​ഞ്ച​രി​ക്കു​ന്ന സ​ർ​ക്കീ​ട്ട് ജ​ഡ്ജി​മാ​രാ​യി​രു​ന്നു.1816ലാ​ണ് ത​ല​ശ്ശേ​രി​യി​ൽ ഡി​സ്ട്രി​ക്ട് മു​ൻ​സി​ഫ് കോ​ട​തി നി​ല​വി​ൽ വ​ന്ന​ത്. 1845ൽ ​കോ​ട​തി​ക​ളെ​ല്ലാം നി​ർ​ത്തി​കൊ​ണ്ട് സി​വി​ൽ ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി, പ്രി​ൻ​സി​പ്പ​ൽ സാ​ർ ആ​ൻ കോ​ട​തി എ​ന്നി​വ നി​ല​വി​ൽ വ​ന്നു. സി​വി​ൽ ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി ഇ​പ്പോ​ഴ​ത്തെ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി​യും പ്രി​ൻ​സി​പ്പ​ൽ സാ​ദ​ർ അ​മീ​ൻ കോ​ട​തി, പ്രി​ൻ​സി​പ്പ​ൽ സ​ബോ​ർ​ഡി​നേ​റ്റ് കോ​ട​തി​യാ​യും മാ​റു​ന്ന​ത് 1873ലാ​ണ്.

Related posts

വ​ന്യ​ജീ​വി​ശ​ല്യം: നി​യ​മ​നി​ര്‍​മാ​ണം വേ​ണ​മെ​ന്ന്

Aswathi Kottiyoor

ചെന്നൈയില്‍ കനത്ത മഴ; 2015 ലെ പ്രളയത്തിനുശേഷം ഇത്രയധികം മഴ ലഭിക്കുന്നത് ആദ്യമായി.

Aswathi Kottiyoor

കൃഷിവകുപ്പിന്റെ 13 ഫാമുകൾ 
കാർബൺ തുലിതമാക്കും : പി പ്രസാദ്

Aswathi Kottiyoor
WordPress Image Lightbox