27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കൊല്ലം പാരിപ്പള്ളിയില്‍ ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.
Uncategorized

കൊല്ലം പാരിപ്പള്ളിയില്‍ ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.

പാരിപ്പള്ളിയിൽ അക്ഷയ സെന്ററിൽ ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. അക്ഷയ സെന്ററിലെ ജീവനക്കാരിയായ കർണ്ണാടക കൊടക് സ്വദേശിനി നാദിറ (40)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് റഹീമിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. അക്ഷയ സെന്ററിൽ കയറി ഭാര്യയെ തീകൊടുത്തിയ ശേഷം റഹീം സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. സംശയരോഗമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 9 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവങ്ങളുണ്ടായത്. നാവായിക്കുളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു നദീറ. നിരവധി കേസുകളിലെ പ്രതിയാണ് ഓട്ടോ ഡ്രൈവറായ റഹീം. ജയിൽ ശിക്ഷ കഴിഞ്ഞ് മൂന്ന് ദിവസം മുമ്പാണ് റഹീം വീട്ടിലെത്തിയത്. പട്ടാപ്പകൽ നാദിറ ജോലിക്കെത്തിയ ഉടനെയായിരുന്നു സംഭവം. റഹീമിന്റെ മൃതദേഹം ഫയഫോഴ്സെത്തിയാണ് പുറത്തെടുത്തത്.

Related posts

പോളിങ് സ്റ്റേഷനിൽ മഷി പുരട്ടാൻ 17 വയസ്സുള്ള വിദ്യാർത്ഥിനി, കയ്യില്‍ പഴുപ്പ് ബാധിച്ച് ഗുരുതരാവസ്ഥയിൽ

Aswathi Kottiyoor

‘ശ്വാസം മുട്ടിച്ചു, തലമുടി വലിച്ച് നിലത്തിട്ടു, കാലിൽ കാർ കയറ്റി’; കാമുകൻ ഇൻസ്റ്റ താരത്തോട് ചെയ്തത് ക്രൂരത!

Aswathi Kottiyoor

നവകേരള സദസ്സിന് വേദിയായ കോട്ടയത്തെ സ്കൂളിൽ കെട്ടിടം ഇടിച്ചുനിരത്തി

Aswathi Kottiyoor
WordPress Image Lightbox