27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കൊട്ടിയൂരിൽ എൽകെജി വിദ്യാർത്ഥിനിയെ കടിച്ച ശേഷം ചത്ത തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ് .
Uncategorized

കൊട്ടിയൂരിൽ എൽകെജി വിദ്യാർത്ഥിനിയെ കടിച്ച ശേഷം ചത്ത തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ് .

കൊട്ടിയൂർ: കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിൽ കഴിഞ്ഞ ദിവസം എൽകെജി വിദ്യാർത്ഥിനിയെ കടിച്ച ശേഷം ചത്ത തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും നേതൃത്വത്തിൽ യോഗം ചേർന്നു. യോഗത്തിൽ 18-ാം തീയതി മുതൽ 14 വാർഡുകളിലും നടക്കുന്ന പ്രതിരോധ കുത്തിവെപ്പ്ക്യാമ്പിൽ നായ്ക്കളെ കൊണ്ടുവന്ന്

കുത്തിവെപ്പ് എടുക്കേണ്ടതും ലൈസൻസ് ഇല്ലാത്ത വളര്ത്തു നായ്ക്കള്ക്ക് നിർബന്ധമായും പഞ്ചായത്തില് നിന്ന് ലൈസൻസ് എടുക്കേണ്ടതാണെന്നും തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം അറിയിച്ചു. വർഷത്തിൽ കുത്തിവെപ്പ് എടുക്കേണ്ടവർ വർഷമാകാൻ കാത്തിരിക്കണ്ടെന്നും ക്യമ്പിൽ എല്ലാ നായ്ക്കളെയും കൊണ്ട് വന്ന് കുത്തിവെപ്പ് എടുക്കണമെന്ന് വെറ്റനറി സർജൻ ഡോ.വർഗീസ് പറഞ്ഞു. തെരുവ് നായയുടെ കടിയേറ്റ എൽ കെജി വിദ്യാർത്ഥിനിക്ക് ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളും കുത്തിവെപ്പും കൃത്യമായി എടുത്തുവരുന്നുണ്ടെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ടി.എ ജെയ്സൺ അറിയിച്ചു. യോഗത്തിൽ വൈസ് പ്രസിഡൻറ് ഫിലോമിന തുമ്പൻതുരുത്തിയിൽ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജി പൊട്ടയിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണ് ജീജ ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ പി സി തോമസ്, ബാബു മാങ്കോട്ടിൽ, ലൈസ തടത്തിൽ, ഷേർലി പടിയാനിക്കൽ, മിനി പൊട്ടങ്കൽ, എ ടി തോമസ്, ജെസി റോയ്, ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി രമേശ് ബാബു കൊയിറ്റി എന്നിവർ പങ്കെടുത്തു.

Related posts

കൊമ്മേരി കറ്റ്യാടിൽ പായ് തേനീച്ചയുടെ കുത്തേറ്റ് 2പേർക്ക് പരിക്ക്

Aswathi Kottiyoor

വറ്റി വരണ്ട് ഇന്ത്യയുടെ സിലിക്കൺ വാലി, ഒരു മഴ പോലുമില്ലാതെ 146 ദിനങ്ങൾ, പ്രതീക്ഷ നൽകി കാലാവസ്ഥാ പ്രവചനം

Aswathi Kottiyoor

അറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox