23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • അധികലോഡ് വൈദ്യുതി ഉപയോഗം : 
ഡിസം. 31 വരെ ക്രമപ്പെടുത്താം
Kerala

അധികലോഡ് വൈദ്യുതി ഉപയോഗം : 
ഡിസം. 31 വരെ ക്രമപ്പെടുത്താം

അനുമതിയില്ലാതെ അധിക ലോഡ്‌ ഉപയോഗിക്കുന്ന വൈദ്യുതി ഉപയോക്താക്കൾക്ക്‌ അത്‌ ക്രമപ്പെടുത്താൻ അവസരം. ഡിസംബർ 31 വരെയാണ് ഇതിന്‌ ഫീസിളവോടെ അവസരം കെഎസ്‌ഇബി ഒരുക്കിയിരിക്കുന്നത്‌.

കേന്ദ്രവൈദ്യുതി നിയമപ്രകാരം ക്രമപ്പെടുത്താതെ അധികലോഡ് ഉപയോഗിക്കുന്നത് രണ്ട് മടങ്ങ് വരെ പിഴ ഈടാക്കാവുന്ന ഗുരുതരമായ ക്രമക്കേടാണ്‌. അവസരം വിനിയോഗിക്കണമെന്നും ഡിസംബറിന്‌ ശേഷം കർ‍ശന പരിശോധന നടത്തുമെന്നും കെഎസ്‌ഇബി അറിയിച്ചു.
സംസ്ഥാനത്തിന്റെ ആവശ്യകതയ്ക്ക് അനുസരിച്ച് വൈദ്യുതി ലഭ്യമാക്കാൻ കെഎസ്ഇബി കഠിന പരിശ്രമം നടത്തി വരികയാണ്‌. ഈ വർ‍ഷം ഉപയോഗത്തിൽ സാധാരണയിൽ കവിഞ്ഞ വർ‍ധനയാണ് ഉണ്ടായാത്‌. ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ വർധന, ഉപയോഗത്തിലെ വർധന, നിലവിലെ ഉപയോക്താക്കൾ അധികലോഡ് കൂട്ടിച്ചേർ‍ക്കുന്നത് തുടങ്ങിയവയാണ് പ്രധാന കാരണങ്ങൾ.

അനുമതി ഇല്ലാതെ അധികലോഡ് ഘടിപ്പിക്കുന്നതിലൂടെ കെഎസ്ഇബിക്ക്‌ ആവശ്യമായ ക്രമീകരണംനടത്താനാകാത്ത സ്ഥിതിയുമുണ്ട്. ഇത് വൈദ്യുതി ശൃംഖലയുടെ ഓവർ ലോഡിങ്ങിലൂടെ വോൾ‍ട്ടേജ് ക്ഷാമത്തിനും ശൃംഖലയുടെ തകർച്ചയ്ക്കും വരെ കാരണമാണ്‌.

Related posts

വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി

Aswathi Kottiyoor

മൃഗസംരക്ഷണമേഖലയിലെ പ്രവർത്തനങ്ങൾക്കു കേരളത്തിന് അഭിനന്ദനം: കേന്ദ്രമന്ത്രി പർഷോത്തം രൂപാല

Aswathi Kottiyoor

മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ ആത്മകഥ പ്രകാശനം 28-ന്

Aswathi Kottiyoor
WordPress Image Lightbox