22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • നിയന്ത്രണംവിട്ട കാറിടിച്ച് വഴിയോര കച്ചവടക്കാരന് ഗുരുതര പരിക്കേറ്റു.
Uncategorized

നിയന്ത്രണംവിട്ട കാറിടിച്ച് വഴിയോര കച്ചവടക്കാരന് ഗുരുതര പരിക്കേറ്റു.

തിരുവല്ല: തിരുവല്ല – കായംകുളം സംസ്ഥാന പാതയിലെ പുളിക്കീഴിൽ നിയന്ത്രണംവിട്ട കാറിടിച്ച് വഴിയോര കച്ചവടക്കാരന് ഗുരുതര പരിക്കേറ്റു. പൊടിയാടി ഭാഗത്തുനിന്നും പുളിക്കീഴ് പാലത്തിലേക്ക് കയറുന്ന അപ്രോച്ച് റോഡിൽ വ്യാഴാഴ്ച വൈകിട്ട് നാലോടെയായിരുന്നു അപകടം. വഴിയരികിൽ ചോളം വിൽപന നടത്തുന്ന തമിഴ്നാട് സ്വദേശിക്കാണ് പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാന്നാർ ഭാഗത്തുനിന്നും അമിത വേഗതയിൽ എത്തിയ കാർ വഴിയോര കച്ചവടക്കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം റോഡരികിലെ മരത്തിലിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ അടക്കം നാലുപേരും സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ഇവർ മദ്യപിച്ച നിലയിലായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. പുളിക്കീഴ് പൊലീസ് നടപടി സ്വീകരിച്ചു.

Related posts

പൂളക്കുറ്റി സര്‍വ്വീസ് സഹകരണ ബാങ്ക് നിക്ഷേപ് തട്ടിപ്പ്; നിക്ഷേപകര്‍ ടൗണില്‍ ചിരട്ടയെടുത്ത് പ്രതീകാത്മക ഭിക്ഷാടനം നടത്തി

Aswathi Kottiyoor

കൊലയാളി വിനോദിന്റെ ജീവനെടുത്തത് പുതിയ വീട്ടിൽ താമസം തുടങ്ങി 7ാം നാൾ; വേദന താങ്ങാനാവാതെ അമ്മ

Aswathi Kottiyoor

‘ഭക്ഷണത്തിൽ സ്ക്രൂ’; ഇൻഡിഗോ എയർലൈൻസിനെതിരെ ആരോപണവുമായി യാത്രക്കാരൻ

Aswathi Kottiyoor
WordPress Image Lightbox