23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • ഇന്ന് സെപ്തംബർ 14 ഗ്രന്ഥശാലാദിനം;
Uncategorized

ഇന്ന് സെപ്തംബർ 14 ഗ്രന്ഥശാലാദിനം;

സെപ്റ്റംബർ 14 ഗ്രന്ഥശാലാദിനമായി ആചരിക്കുന്നു. തിരുവനന്തപുരത്ത് 1829-ൽ സ്ഥാപിക്കപ്പെട്ട പബ്ലിക്ക് ലൈബ്രറിയാണ് കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ടത്

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സ്വാതിതിരുനാളിന്റെ ഭരണകാലത്ത് രാജകുടുബാംഗങ്ങൾക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ ഗ്രന്ഥശാല, പിന്നീട് ഒരു പബ്ലിക്ക് ലൈബ്രറിയായി രൂപാന്തരപ്പെട്ടുകയായിരുന്നു. പിന്നീട് കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി ഗ്രന്ഥശാലകൾ സ്ഥാപിക്കപ്പെട്ടു.

കെ. കേളപ്പന്റെ അദ്ധ്യക്ഷതയിൽ 1937 ജൂൺ 14-ന് കോഴിക്കോട്ട് ഒന്നാം മലബാർ വായനശാലാ സമ്മേളനം നടന്നു.

ആ സമ്മേളനത്തിൽ ‘മലബാർ വായനശാല സംഘം’ രൂപീകരിക്കപ്പെട്ടു. ഇതേ കാലത്തു തന്നെ കൊച്ചിയിൽ ‘സമസ്ത കേരള പുസ്തകാലയ സമിതി’ എന്ന പേരിൽ ഗ്രന്ഥശാലകളുടെ ഒരു സംഘടന രൂപീകരിച്ചു. തിരുവിതാംകൂറിൽ 1945 സപ്തംബർ 14-ന് അമ്പലപ്പുഴ പി.കെ മെമ്മോറിയൽ ഗ്രന്ഥശാലയിൽ കൂടിയ പുസ്തക പ്രേമികൾ ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ടു അഖില തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം വിളിച്ചു കൂട്ടി. അന്ന് രൂപീകരിക്കപ്പെട്ട ‘അഖില തിരുവിതംകൂർ ഗ്രന്ഥശാലാ സംഘം’ ആണ് കേരളത്തിലെ ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ട് ഇന്നത്തെ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസി‍‍ലായി മാറിയത്.

കേരളത്തിൽ സംഘടിത ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സെപ്റ്റംബർ 14 ഗ്രന്ഥശാലാ ദിനമായും ആചരിക്കുന്നു

Related posts

ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന, ഞെട്ടിക്കുന്ന ക്രമക്കേടുകൾ, ഹോട്ടൽ ലൈസൻസിലടക്കം തിരിമറി

Aswathi Kottiyoor

കെഎസ്എഫ്ഡിസിയിൽ നിന്ന് രാജിവച്ച് സംവിധായകൻ ഡോ.ബിജു

Aswathi Kottiyoor

ഇത്തവണ ആദരം പ്രൗഢമായ ഇന്ത്യന്‍ ആര്‍ക്കിടെക്‌ച്ചറിന്; 78-ാം സ്വാതന്ത്ര്യദിനത്തില്‍ പ്രത്യേക ഗൂഗിള്‍ ഡൂഡിള്‍

Aswathi Kottiyoor
WordPress Image Lightbox