27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ജില്ലയിൽ 52 പേർ കുഷ്ഠരോഗ ചികിത്സയിൽ; രണ്ട് കുട്ടികളും
Uncategorized

ജില്ലയിൽ 52 പേർ കുഷ്ഠരോഗ ചികിത്സയിൽ; രണ്ട് കുട്ടികളും

ക്യാമ്പയിന്റെ ഭാഗമായി മൂന്ന് വയസ്സ് മുതൽ 18 വയസ്സ് വരെ പ്രായമുള്ള സ്‌കൂൾ, അംഗൻവാടി കുട്ടികളുടെ ത്വക്ക് പരിശോധന നടത്തും. അംഗൻവാടി വർക്കർമാർക്ക് മെഡിക്കൽ ഓഫീസർ, സൂപ്പർവൈസർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് എന്നിവർ പരിശീലനം നൽകും. അംഗൻവാടി വർക്കർമാർ അവരുടെ പ്രവർത്തന പരിധിയിലെ കുട്ടികളുടെ മാതാപിതാക്കളെ ബോധവത്കരിച്ച് രോഗബാധ സംശയിക്കുന്ന കുട്ടികളുടെ പട്ടിക തയ്യാറാക്കി ആരോഗ്യ പ്രവർത്തകരെ ഏൽപ്പിക്കും. ആരോഗ്യ പ്രവർത്തകർ ഈ കുട്ടികളുടെ വീടുകളിലെത്തി രോഗബാധ സംശയിക്കുന്ന കുട്ടികളെയും രക്ഷിതാക്കളെയും പരിശോധിച്ച് തുടർന്നുള്ള രോഗനിർണയവും ചികിത്സയും ഉറപ്പ് വരുത്തും. രോഗബാധിതരായ കുട്ടികളുടെ ചികിത്സയും തുടർ നിരീക്ഷണവും അംഗൻവാടി വർക്കറും ആരോഗ്യ പ്രവർത്തകരും ഉറപ്പ് വരുത്തും.
മെഡിക്കൽ ഓഫീസർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർ മുഴുവൻ സ്‌കൂളുകളിലെയും അധ്യാപർക്ക് പരിശീലനം നൽകും. പരിശീലനം സിദ്ധിച്ച ക്ലാസ് ടീച്ചർ അവരുടെ ക്ലാസിലെ കുട്ടികൾക്ക് കുഷ്ഠരോഗത്തിന്റെ പ്രധാന ലക്ഷണങ്ങളെക്കുറിച്ചും കുഷ്ഠരോഗമാണെന്ന് എപ്പോൾ സംശയിക്കണം എന്നതിനെ കുറിച്ചും 10 മിനിറ്റ് സമയം ബോധവത്കരണം നടത്തും. തുടർന്ന് കുട്ടികൾ സ്വയം പരിശോധനയോ രക്ഷിതാക്കളുടെ സഹായത്തോടെയുള്ള പരിശോധനയോ നടത്തി ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആ വിവരം ക്ലാസ് അധ്യാപകൻ/അധ്യാപികയെ അറിയിക്കാൻ ആവശ്യപ്പെടും. ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്ന കുട്ടികളുടെ ലിസ്റ്റ് അധ്യാപകർ അതത് പ്രദേശത്തെ ആരോഗ്യപ്രവർത്തകർക്ക് കൈമാറും. ആരോഗ്യ പ്രവർത്തകർ കുട്ടികളുടെ വീടുകളിലെത്തി പരിശോധിച്ച് തുടർന്നുള്ള രോഗനിർണയവും ചികിത്സയും ആരോഗ്യ സ്ഥാപനങ്ങൾ വഴി ഉറപ്പ് വരുത്തും.
ക്യാമ്പയിനുമായി ബന്ധപ്പെട്ട ഇൻറർ സെക്ടറൽ യോഗം അസി. കലക്ടർ അനൂപ് ഗാർഗിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്നു. ഡിഎംഒ ഡോ. എം പി ജീജ, ജില്ലാ ലെപ്രസി ഓഫീസർ ഡോ. കെ ടി രേഖ, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Related posts

ഫണ്ട് ഏറ്റ് വാങ്ങി

Aswathi Kottiyoor

ഹോട്ടല്‍ പാഴ്‌സലുകളില്‍ ഇന്നുമുതല്‍ സ്റ്റിക്കര്‍ നിര്‍ബന്ധം; ശക്തമായ പരിശോധന.*

Aswathi Kottiyoor

വ്യക്തിവിവര ശേഖരണ ക്യാമ്പ് സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox