23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് നിപ്പക്കായുള്ള മോണോക്ലോണ്‍ ആന്റിബോഡി എത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു
Uncategorized

സംസ്ഥാനത്ത് നിപ്പക്കായുള്ള മോണോക്ലോണ്‍ ആന്റിബോഡി എത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു

റിപ്പോര്‍ട്ട് ചെയ്ത ആശുപത്രികളില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. നിപ പരിശോധനയ്ക്ക് കൂടുതല്‍ സംവിധാനങ്ങള്‍ കൊണ്ടുവരും. രാജീവ് ഗാന്ധി ബയോടെക്‌നോളജി സജ്ജീകരിച്ച മൊബൈല്‍ വൈറോളജി ലാബ് നേരെ കോഴിക്കോട്ടേക്ക് പോകും. ആടഘ ലെവല്‍ 2 ലാബുകളാണ് കോഴിക്കോട്ടേക്ക് എത്തിക്കുന്നത്. നിപയുമായി ബന്ധപ്പെട്ട് കേന്ദ്ര എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയുമായി ചര്‍ച്ച നടത്തുകയാണെന്നും മന്ത്രി അറിയിച്ചു. അതേസമയം, നിപ ജാഗ്രത മുന്‍കരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മറ്റന്നാളും (16923) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി,മദ്രസകള്‍ ഉള്‍പ്പെടെ) അവധി ബാധകമായിരിക്കും. ജില്ലയില്‍ നേരത്തെ ഇന്നും നാളെയുമാണ് (14.09.2023, 15.09.2023) അവധി പ്രഖ്യാപിച്ചിരുന്നത്. ജില്ലയില്‍ അടുത്ത പത്ത് ദിവസത്തേക്ക് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്ക്കാലികമായി നിര്‍ത്തിവയ്ക്കുവാനും ജില്ലാ കളക്ടര്‍ എ ഗീത ഉത്തരവിട്ടിട്ടുണ്ട്. നിപ ബാധിതരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ പട്ടിക നിലവില്‍ 789 ആണ്. സമ്പര്‍ക്ക പട്ടിക ഇനിയും വിപുലമായേക്കും എന്നാണ് സൂചന. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള മൊബൈല്‍ മെഡിക്കല്‍ ലാബ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്ന് ഉച്ചയോടെ എത്തി. വൈകിട്ടോടെ ലാബ് പ്രവര്‍ത്തനസജ്ജമാകും. ഇതോടെ പരിശോധനയും ഫലപ്രഖ്യാപനവും കോഴിക്കോട് തന്നെ നടത്താനാകും. രോഗം ബാധിച്ച മൂന്ന് പേരും രോഗലക്ഷണങ്ങളുമായി 20 പേരുമാണ് ചികിത്സയിലുള്ളത്.

Related posts

കാട്ടാനയെ തുരത്തി മടങ്ങി, പിന്നാലെ ആനയുടെ ആക്രമണം, യുവാവിന് ദാരുണാന്ത്യം, ഗൂഡല്ലൂരിൽ മൂന്നാഴ്ചയ്ക്കിടെ 3 മരണം

Aswathi Kottiyoor

പ്രജീഷിന്‍റെ ജീവനെടുത്ത ‘നരഭോജി’ കൂട്ടില്‍, വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാര്‍, പ്രതിഷേധം, മുദ്രാവാക്യം

Aswathi Kottiyoor

നില്‍പ്പ് സമരം*

Aswathi Kottiyoor
WordPress Image Lightbox