23.2 C
Iritty, IN
June 29, 2024
  • Home
  • Uncategorized
  • നിപ ലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
Uncategorized

നിപ ലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവെന്ന് പരിശോധനയിൽ കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളജിലെ വി. ആർ. ഡി. എൽ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്.

പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആയതിനാൽ ഇവരുടെ സാംപിളുകൾ പുണെയിലേക്ക് അയക്കില്ല. നിപ ലക്ഷണങ്ങളോടെ ചികിത്സ തേടിയ മൂന്ന് പേരുടെ സാംപിളുകളാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധിച്ചത്.

നിപ സ്ഥീരീകരിച്ച സാഹചര്യത്തില്‍ മൂന്ന് കേന്ദ്ര സംഘങ്ങള്‍ ഇന്ന് ജില്ലയിൽ എത്തും. പൂണെ വൈറോളജി ഇന്സ്റ്റിട്യൂറ്റിൽ നിന്നുള്ള മൊബൈൽ പരിശോധനാ സംഘവും ഐ.സി.എം.അറിൽ നിന്നുള്ള സംഘവും കോഴിക്കോട് എത്തും.

പകർച്ചവ്യാധി പ്രതിരോധ വിദഗ്ദ്ധരടങ്ങുന്നതാണ് കോഴിക്കോട് എത്തുന്ന മൂന്നാമത്തെ സംഘം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ഇവർ യോജിച്ച് പ്രവർത്തിക്കും.

Related posts

റീബിൽഡ് കേരള; വിവിധ പദ്ധതികൾക്ക് അംഗീകാരം…മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ

Aswathi Kottiyoor

കൊട്ടിയൂർ വൈശാഖ മഹോത്സവം നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നു

വിനോദയാത്രയ്ക്ക് കാമുകിയേയും കുഞ്ഞുങ്ങളേയും കൂട്ടി, പാലത്തിൽ നിന്ന് തള്ളിയിട്ടു; രക്ഷപ്പെട്ട് പെൺകുട്ടി

Aswathi Kottiyoor
WordPress Image Lightbox