25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ജൈവപച്ചക്കറി’കളിലും കീടനാശിനി
Kerala

ജൈവപച്ചക്കറി’കളിലും കീടനാശിനി

സംസ്ഥാനത്തു ജൈവപച്ചക്കറി എന്ന പേരിൽ വിൽക്കുന്നവയിലും കീടനാശിനി സാന്നിധ്യമുണ്ടെന്നു നിയമസഭാ സമിതിയുടെ റിപ്പോർട്ട്. ജൈവപച്ചക്കറി, ഇക്കോഷോപ്പ് എന്നിവിടങ്ങളിൽനിന്നു ശേഖരിച്ച സാംപിളുകളിൽ യഥാക്രമം 21.73%, 48.21% എന്നിങ്ങനെ കീടനാശിനി സ്ഥിരീകരിച്ചു. 2022 ഒക്ടോബർ മുതൽ 2023 മാർച്ച് വരെ കേരള സർവകലാശാല നടത്തിയ കീടനാശിനി പരിശോധനയിലെ കണ്ടെത്തലാണ് സുരക്ഷിത ഭക്ഷണം സംബന്ധിച്ച നിയമസഭാ സമിതിയുടെ റിപ്പോർട്ടിൽ തെളിവായി സമർപ്പിച്ചത്.
വിവിധ മാർക്കറ്റുകളിൽ നിന്നുള്ള സാംപിളുകളിൽ 35.64 ശതമാനത്തിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തി.  32.31% പച്ചക്കറികളിലും 44.82% പഴവർഗങ്ങളിലും 66.67% സുഗന്ധവ്യഞ്ജനങ്ങളിലും 14.28% മറ്റു ഭക്ഷ്യവസ്തുക്കളിലുമാണിത്. പൊതുവിപണിയിൽ നിന്നു ശേഖരിച്ച പച്ചച്ചീര, ബജി മുളക്, കാപ്സിക്കം (ചുവപ്പ്, മഞ്ഞ), വെണ്ടയ്ക്ക, കോവയ്ക്ക, പാലക് ചീര, ഉലുവയില, സാലഡ് വെള്ളരി, പടവലം, പയർ, ആപ്പിൾ (പച്ച), മുന്തിരി (കുരു ഇല്ലാത്തത്–കറുപ്പ്, പച്ച), തണ്ണിമത്തൻ (കിരൺ), ഏലയ്ക്ക, മുളകുപൊടി, മല്ലിപ്പൊടി, ജീരകം, കശ്മീരി മുളക്, കസൂരിമേത്തി എന്നിവയുടെ സാംപിളുകളിലെല്ലാം കീടനാശിനി സ്ഥിരീകരിച്ചു. ആന്ധ്രയിൽനിന്ന് എത്തുന്ന വറ്റൽ മുളകിൽ വ്യാപകമായി കീടനാശിനിയുണ്ട്. 

ഉത്സവ സീസണിൽ തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നും എത്തുന്ന പാലിൽ വ്യാപകമായി രാസവസ്തുക്കൾ ചേർക്കുന്നുണ്ടെന്നു സമിതി ചെയർമാൻ പ്രമോദ് നാരായണൻ, അംഗങ്ങളായ കുറുക്കോളി മൊയ്തീൻ, കെ.പ്രേംകുമാർ എന്നിവർ പറഞ്ഞു.

സമിതിയുടെ പ്രധാന ശുപാർശകൾ
∙ പകുതി വേവിച്ചു വിൽക്കുന്ന ചപ്പാത്തി, പൊറോട്ട തുടങ്ങിയവയിൽ രാസവസ്തുക്കൾ ചേർക്കുന്നതു മാനദണ്ഡപ്രകാരമാണോ എന്നു പരിശോധിക്കണം.
∙ ഹയർസെക്കൻഡറി സ്കൂളുകളിലെ ലാബുകളിൽ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കണം.

പ്രധാന ചെക്ക് പോസ്റ്റുകളിൽ പാൽ പരിശോധനയ്ക്കു സ്ഥിരം സംവിധാനം വേണം.

∙ ഭക്ഷ്യസംരംഭങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാ തൊഴിലാളികൾക്കും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം.

∙ മയൊണൈസിൽ പച്ചമുട്ടയ്ക്കു പകരം പാസ്ചറൈസ്ഡ് മുട്ട ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കണം.

ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന അതിഥിത്തൊഴിലാളികൾക്ക് അവരുടെ ഭാഷയിൽ ബോധവൽക്കരണം നടത്തണം.

∙ ഇറച്ചിയിലെ ആന്റിബയോട്ടിക്, സ്റ്റിറോയ്ഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്താൻ നിരന്തരം പരിശോധിക്കണം.

∙ ഭക്ഷ്യസുരക്ഷാ കേസുകൾ തീർപ്പാക്കാൻ വൈകുന്നതിന്റെ കാരണം കണ്ടെത്തി പരിഹരിക്കണം.

Related posts

ക്രിപ്റ്റോ കറൻസി: നിലവിൽ ഊഹക്കച്ചവടം; ആസ്തി ആയാൽ നിക്ഷേപം വർധിക്കും.

Aswathi Kottiyoor

ബെവ്​കോ ഔട്ട്​ലെറ്റുകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചു

Aswathi Kottiyoor

അങ്കണവാടികൾ അടിപൊളി; പഠനം രസിച്ച് കുഞ്ഞുങ്ങൾ

Aswathi Kottiyoor
WordPress Image Lightbox