അങ്കമാലി- ശബരി റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട എല്‍ദോസ് പി കുന്നപ്പിള്ളിയുടെ സബ്മിഷന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. 1997- 98 വര്‍ഷത്തെ റെയില്‍വേ ബജറ്റില്‍ നിര്‍ദ്ദേശിക്കപ്പെട്ട അങ്കമാലി-ശബരി റെയില്‍ പദ്ധതി ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യമാകുന്നതോടൊപ്പം എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ സാമ്പത്തിക വികസനത്തിന് വേഗം വര്‍ദ്ധിപ്പിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ചുകോടിയോളം തീര്‍ത്ഥാടകരാണ് വര്‍ഷംതോറും ശബരിമലയില്‍ എത്തുന്നതെന്നും, വര്‍ദ്ധിച്ചുവരുന്ന തീര്‍ത്ഥാടക ബാഹുല്യത്തെ ഉള്‍ക്കൊള്ളാന്‍ കൂടുതല്‍ ഗതാഗത സംവിധാനങ്ങള്‍ ഇവിടെ ആവശ്യമാണ്, വിനോദസഞ്ചാര മേഖലയിലെയും വ്യാവസായിക മേഖലയിലെയും മുന്നേറ്റത്തിന് പദ്ധതി ഏറെ ഗുണകരമാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.