29.1 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഏതു നിമിഷവും മരം വീഴാം അപകടാവസ്ഥ മനസ്സിലാക്കിയിട്ടും അനക്കമില്ലാതെ അധികൃതർ
Iritty

ഏതു നിമിഷവും മരം വീഴാം അപകടാവസ്ഥ മനസ്സിലാക്കിയിട്ടും അനക്കമില്ലാതെ അധികൃതർ

ഇരിട്ടി: രാപ്പകലില്ലാതെ നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങളും കാല്നടയാത്രക്കാരും കടന്നു പോകുന്ന റോഡിലേക്ക് ഏതു നിമിഷവും മറിഞ്ഞു വീഴാൻ പാകത്തിൽ നിൽക്കുന്ന മരം. ഇതിന്റെ അപകടാവസ്ഥ മനസ്സിലാക്കിയിട്ടും ഇത് മുറിച്ചു മാറ്റാനുള്ള നടപടികളൊന്നുമെടുക്കാതെ അധികൃതർ. ഇരിട്ടി പേരാവൂർ റോഡിൽ ജബ്ബാർക്കടവ്- ശ്യാമളാ ലൈനിന് സമീപമാണ് ഏതുനിമിഷവും അപകടം തൃക്കൺ പാകത്തിൽ മരം നിൽക്കുന്നത്.
ഓരോ ദിവസവും ഈ മരം കൂടുതൽ കൂടുതൽ റോഡിലേക്ക് ചെരിഞ്ഞു വരികയാണ്. മരം ചെറിയുന്നതിനനുസരിച്ച് സമീപത്തെ ചെങ്കൽ ഭിത്തിയും ഇളകി നിൽക്കുകയാണ്. സംഭവത്തിന്റെ ഗൗരവം നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഇരിട്ടി അഗ്നിശമനസേന സ്ഥലത്തെത്തി പരിശോധന നടത്തി. അപകടസ്ഥിതി മനസ്സിലാക്കിയെങ്കിലും മരം മറിഞ്ഞു വീഴാത്തതിനാൽ മുറിച്ചുമാറ്റാൻ അനുമതിയില്ലെന്നു കാണിച്ച് ഇവർ തിരിച്ചുപോയി. സംഭവം ശ്രദ്ധയിൽ പെടുത്തിയിട്ടും അഗ്നിശമനസേന കാണിച്ച താല്പര്യം പോലും പൊതുമരാമത്ത് അധികൃതർ കാണിക്കുന്നില്ലെന്നും വിമർശനമുയർന്നു. മരം മറിഞ്ഞു വീഴുന്നത് റോഡിലേക്ക് തന്നെയായിരിരിക്കും. ഒപ്പം റോഡിനെതിർവശത്തെ വൈദ്യുതി പോസ്റ്റും ലൈനും കൂടി റോഡിലേക്ക് പതിക്കും എന്നതുകൊണ്ടുതന്നെ അങ്ങിനെ ഉണ്ടായാൽ സംഭവിക്കുന്നത് വലിയ ദുരന്തമായിരിക്കുമെന്നുമാണ് ജനങ്ങളും സമീപത്തെ കച്ചവടക്കാരും പറയുന്നത്.

Related posts

കർണ്ണാടകത്തിൽ നിന്ന് വീണ്ടും പച്ചക്കറി വണ്ടിയിൽ മദ്യക്കടത്ത് തിങ്കളാഴ്ച പിടികൂടിയത് 75 ലിറ്റർ മദ്യം രണ്ടുപേർ അറസ്റ്റിൽ………

Aswathi Kottiyoor

വള്ള്യാട് സഞ്ജീവനി വനം ബൊട്ടാണിക്കൽ ഗാർഡനായി വികസിപ്പിക്കും

Aswathi Kottiyoor

ജില്ലാ തലത്തിൽ കെമിസ്ട്രി അദ്ധ്യാപകരുടെ അസ്സോസ്സിയേഷൻ നിലവിൽ വന്നു

Aswathi Kottiyoor
WordPress Image Lightbox