23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സ്വന്തമായി പാചകവാതക ഗോഡൗണും വിതരണകേന്ദ്രവും ഒരുങ്ങുന്നു
Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സ്വന്തമായി പാചകവാതക ഗോഡൗണും വിതരണകേന്ദ്രവും ഒരുങ്ങുന്നു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരംഭിക്കുന്ന നിലയ്ക്കലിലെ പാചകവാതക ഗോഡൗണിന്റെ ശിലാസ്ഥാപനം സെപ്റ്റംബര്‍ 17 ന് വൈകുന്നേരം നടക്കും.നിലയ്ക്കലില്‍ നടക്കുന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍ ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പാചകവാതക ഗോഡൗണിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കും.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലയ്ക്കലില്‍ ആരംഭിക്കുന്ന പാചകവാതക ഗോഡൗണിനും വിതരണ കേന്ദ്രത്തിനും ശ്രീ മഹാദേവ ഗ്യാസ് ഏജന്‍സി എന്നാണ് പേര് നല്‍കിയിരിക്കുന്നത്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ.എസ്.എസ്.ജീവന്‍,ജി.സുന്ദരേശന്‍,ദേവസ്വം കമ്മീഷണര്‍ ബി.എസ്.പ്രകാശ്,ദേവസ്വം ബോര്‍ഡ് സെക്രട്ടറി ജി.ബൈജു,ചീഫ് എഞ്ചീനിയര്‍ ആര്‍.അജിത്ത്കുമാര്‍,ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.കൃഷ്ണകുമാര്‍,പെരുനാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,നിലയ്ക്കല്‍ വാര്‍ഡ് മെമ്പര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

ശബരിമല,പമ്പ,നിലയ്ക്കല്‍ എന്നിവിടങ്ങളിലെ പാചകവാതക ഉപയോഗത്തിന്റെ ആവശ്യകത മനസിലാക്കിയാണ് ദേവസ്വം ബോര്‍ഡ് സ്വന്തമായി ഗ്യാസ് ഏജന്‍സി ആരംഭിക്കുന്നത്.

Related posts

സംസ്ഥാനത്ത് ഇന്ന് 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

പരിസ്ഥിതിലോല മേഖല ; വിധി രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്ക് ഉപയോഗിക്കുന്നു : പി രാജീവ്‌

Aswathi Kottiyoor

ആദ്യ യാത്രയിൽ വന്ദേഭാരത് വരുമാനം 20 ലക്ഷം

Aswathi Kottiyoor
WordPress Image Lightbox