27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഗുഡ്സ് ഓട്ടോയും കാറും കൂട്ടിയിടിച്ച് ഗുഡ്സ് ഓട്ടോ ഡ്രൈവർ മരിച്ചു;
Uncategorized

ഗുഡ്സ് ഓട്ടോയും കാറും കൂട്ടിയിടിച്ച് ഗുഡ്സ് ഓട്ടോ ഡ്രൈവർ മരിച്ചു;

മുണ്ടയാട് : പള്ളിപ്രം റോഡിൽ കാറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. പന്ന്യോട്ട് താമസിക്കുന്ന കണ്ണൂർ അഴീക്കോട് സ്വദേശി സജീവൻ ഓലച്ചേരിയാണ് (58) മരണപ്പെട്ടത്.

മുണ്ടയാട് കെ.എസ്.ഇ.ബി ഓഫിസിന് മുൻവശം തിങ്കളാഴ്ച രാത്രി 7.30നാണ് അപകടം. പള്ളിപ്രം ഭാഗത്ത് നിന്നും വരുന്ന ഗുഡ്സ് ഓട്ടോയും എതിർ ദിശയിൽ നിന്നും വന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്.

അപകടം നടന്നയുടനെ നാട്ടുകാർ സജീവനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ജ്യോതിനി (ഏച്ചൂർ പന്ന്യോട്ട്). മകൻ സംഗീത് (എൻജിനീയറിംഗ് വിദ്യാർത്ഥി ഹൈദരബാദ്).

ചക്കരക്കൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം ഏച്ചൂരിലെ വീട്ടിൽ പൊതു ദർശനത്തിന് ശേഷം സ്വദേശമായ അഴീക്കോട് പള്ളിക്കുന്നു പൊതു ശ്മശാനത്തിൽ സംസ്കാരം.

Related posts

ഇടവിട്ട് മഴ പെയ്തിട്ടും ശമനമില്ല; സംസ്ഥാനത്ത് ചൂട് കൂടുന്നു, താപനില മുന്നറിയിപ്പ്

Aswathi Kottiyoor

വീട്ടുമുറ്റത്ത് നിന്ന് അണലിയുടെ കടിയേറ്റു; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

Aswathi Kottiyoor

ബസ് ഓടിച്ചു കൊണ്ടിരിക്കെ ഡ്രൈവർക്ക് ഹൃദയാഘാതം; ബസ് സൈഡിലേക്ക് മാറ്റുന്നതിനിടെ മരിച്ചു.

Aswathi Kottiyoor
WordPress Image Lightbox