27.3 C
Iritty, IN
July 1, 2024
  • Home
  • Uncategorized
  • സ്വകാര്യക്ലാസ് ഇനി വേണ്ട: പൂട്ടിടും വിജിലൻസ്
Uncategorized

സ്വകാര്യക്ലാസ് ഇനി വേണ്ട: പൂട്ടിടും വിജിലൻസ്

സർക്കാർ ശമ്പളത്തിനും ആനുകൂല്യങ്ങൾക്കും പുറമെ സ്വകാര്യ കേന്ദ്രങ്ങളിൽ ട്യൂഷനും ക്ലാസും എടുത്ത് കിമ്പളം കൂടി പറ്റുന്ന സർക്കാർ, എയ്ഡഡ് അദ്ധ്യാപകർക്കും സർക്കാർ ജീവനക്കാർക്കും പൂട്ടിടാൻ വിജിലൻസ് . ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ട്യൂഷൻ സെന്ററുകൾ, പി.എസ്.സി, എൻ ട്രൻസ് കോച്ചിംഗ് സെന്ററുകൾ തുടങ്ങിയിടങ്ങളിൽ വിജിലൻസ് പരിശോധന തുടങ്ങി.

സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ സർക്കാർ, എയ്ഡഡ് മേഖലയിലെ അദ്ധ്യാപകരും സർക്കാർ വകുപ്പുകളിലെ ജീവനക്കാരും ക്ലാസ്സെടുക്കുന്നുണ്ടെന്ന നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ ആണ് കാസർകോട് വിജിലൻസ് ഡിവൈ. എസ്.പി വി. കെ വിശ്വംഭരൻ നായരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്.

കാസർകോട് ജില്ലയിലെ പല ഭാഗങ്ങളിലും സർക്കാർ ഉദ്യോഗസ്ഥരും അദ്ധ്യാപകരും നേ നേരിട്ട് നടത്തുന്നതും ക്ലാസ് എടുക്കുന്നതുമായ ട്യൂഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. നീലേശ്വരം, ചെറുവത്തൂർ തുടങ്ങിയ സ്ഥലങ്ങളിലെ ഇത്തരം ട്യൂഷൻ, കോച്ചിംഗ് സെന്ററുകളിലായിരുന്നു പരിശോധന. വിവിധ സെന്ററുകളിൽ സ്കൂൾ അദ്ധ്യാപകരും മറ്റ് ജീവനക്കാരും ഇടവേളകളിൽ ക്ലാസ്സുകൾ എടുക്കുന്നതായി റെയ്ഡിൽ വ്യക്തമായിട്ടുണ്ട്.

ഇത്തരത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ട്യൂഷൻ എടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടിയ്ക്കായി പരിശോധനയുടെ വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയരക്ടർക്ക് സമർപ്പിക്കും.സ്വകാര്യ സ്ഥാപനങ്ങൾ നിരീക്ഷണത്തിൽസ്വകാര്യ സ്ഥാപനങ്ങളെ നിരന്തരം നിരീക്ഷിച്ച് വരും ദിവസങ്ങളിലും പരിശോധന തുടരുന്നതിനാണ് വിജിലൻസിന്റെ നീക്കം.

വിജിലൻസ് സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ വി.എം മധുസൂദനൻ , പി.വി.സതീശൻ, അസി. സബ് ഇൻസ്പെക്ടർമാരായ വി.ടി. സുഭാഷ് ചന്ദ്രൻ , പ്രിയ നായർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.കെ രഞ്ജിത് കുമാർ, കെ.ബി.ബിജു. കൃഷ്ണൻ എന്നിവരും പെരിയ കൃഷി ഓഫിസർ സി.പ്രമോദ് കുമാറും ഉണ്ടായിരന്നു.

Related posts

ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

Aswathi Kottiyoor

പേരാവൂരിൽ മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമിച്ച സഹകരണ ബാങ്ക് ജീവനക്കാരനെതിരെ കേസ്

Aswathi Kottiyoor

മുഖ്യമന്ത്രിയെ കാണാൻ റോഡിൽ നിന്ന വ്യാപാരിയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസ്, പ്രതികൾ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox