27.4 C
Iritty, IN
June 29, 2024
  • Home
  • Uncategorized
  • പത്ത് വര്‍ഷം കൊണ്ട് കേരളത്തെ സമ്പൂര്‍ണ കായിക സാക്ഷരത സംസ്ഥാനമാക്കുമെന്ന് മുഖ്യമന്ത്രി
Uncategorized

പത്ത് വര്‍ഷം കൊണ്ട് കേരളത്തെ സമ്പൂര്‍ണ കായിക സാക്ഷരത സംസ്ഥാനമാക്കുമെന്ന് മുഖ്യമന്ത്രി

പത്ത് വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ കായിക സാക്ഷരത കൈവരിച്ച സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ഇ. കെ നായനാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കായികരംഗത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നു. 1500 കോടി രൂപയുടെ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

ഓരോ പഞ്ചായത്തുകളിലും ഒരു കളിക്കളം എന്ന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. താഴെ തട്ടില്‍ പരിശീലനം ലഭിച്ചാലെ നല്ല കായിക താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ആവുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ വിഭാഗം ജനങ്ങളെയും കായിക പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ സാധിക്കണം. കുട്ടികള്‍ക്കിടയില്‍ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും എല്ലാവര്‍ക്കും ആരോഗ്യം എല്ലാവര്‍ക്കും സൗഖ്യം എന്നതാണ് സര്‍ക്കാര്‍ കാഴ്ചപ്പാടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related posts

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന യുവ ഡോക്ടർ പോലീസിന്റെ സാന്നിധ്യത്തിൽ ദാരുണമായി കൊല ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കെജിഎംഒഎ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിലേക്ക്.*

Aswathi Kottiyoor

കോളയാട് റോഡിലേക്ക് മുളംകാടുകൾ കടപുഴകി വീണു

Aswathi Kottiyoor

ബോട്ടിൽ യുവതിയോട് ലൈംഗിക ചേഷ്ഠ കാണിച്ച ജീവനക്കാരനെ പിരിച്ചു വിട്ടു

Aswathi Kottiyoor
WordPress Image Lightbox