21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കുതിപ്പ് തുടർന്ന് ആദിത്യ എൽ-1; മൂന്നാം ഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരം
Uncategorized

കുതിപ്പ് തുടർന്ന് ആദിത്യ എൽ-1; മൂന്നാം ഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരം

ഇന്ത്യയുടെ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ വണ്‍ അതിന്റെ ലക്ഷ്യ സ്ഥാനത്തേക്കുള്ള യാത്ര തുടരുകയാണ്. മൂന്നാം ഘട്ട ഭ്രമണപഥം ഉയർത്തലും വിജയകരമെന്ന് ഐ എസ് ആർ ഒ അറിയിച്ചു. ഭൂമിയിൽ നിന്നും 296 മുതൽ 71767 കി മീ വരെ അകലത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ചു. സെപ്റ്റംബർ 15 ന് പുലർച്ചെ 2 മണിക്കാണ് നാലാം ഘട്ട ഭ്രമണപഥം ഉയർത്തൽ.

ഇതിനോടകം രണ്ട് തവണാണ് ആദിത്യ എല്‍ വണ്ണിന്റെ ഭ്രമണപഥം ഉയര്‍ത്തിയത്. ആദ്യം സെപ്റ്റംബര്‍ മൂന്നാം തീയ്യതിയും പിന്നീട് സെപ്റ്റംബര്‍ അഞ്ചാം തീയ്യതിയും ഭ്രമണപഥം ഉയര്‍ത്തി. നാലാം തവണയും ഭ്രമണപഥം ഉയര്‍ത്തി കഴിഞ്ഞശേഷമാകും പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങുക.

നാല് മാസം നീളുന്ന യാത്രയാണ് ആദിത്യ എല്‍ ഒന്നിന്‍റെ മുന്നിലുള്ളത്. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എല്‍ വണ്ണിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം. സൂര്യനെ പഠിക്കാനുള്ള ആദിത്യ എല്‍ 1, ഇസ്രോയുടെ മറ്റ് ദൗത്യങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഇസ്രൊയ്ക്കപ്പുറമുള്ള ശാസ്ത്ര സ്ഥാപനങ്ങളുടെ പങ്കാളിത്തം മുതല്‍ പോകുന്നയിടം വരെ ഈ ദൗത്യത്തെ വേറിട്ട് നിര്‍ത്തുന്നു.

സെപ്റ്റംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ആദിത്യ എല്‍1 വിക്ഷേപിച്ചത്.

Related posts

സഭയ്ക്ക് ബിജെപിയോട് അയിത്തമില്ല, ആർഎസ്എസിന് കുറെ നല്ല കാര്യങ്ങളുണ്ട്; മെത്രോപ്പൊലീത്ത മാർ ഗീവർഗീസ് യൂലിയോസ്

Aswathi Kottiyoor

ദലിത് യുവതിയെ പീഡിപ്പിച്ചശേഷം തീവച്ചു കൊന്നു

Aswathi Kottiyoor

സിദ്ദിഖിനെ അറസ്റ്റ് ചെയ്യണോ? നിയമോപദേശം തേടി എസ്ഐടി, കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് ആവശ്യം

Aswathi Kottiyoor
WordPress Image Lightbox