27.1 C
Iritty, IN
May 18, 2024
  • Home
  • Kerala
  • റേഷന്‍ കടയുടമകള്‍ക്കുള്ള കമ്മിഷന്‍തുക അനുവദിക്കാന്‍ ഭരണാനുമതി
Kerala

റേഷന്‍ കടയുടമകള്‍ക്കുള്ള കമ്മിഷന്‍തുക അനുവദിക്കാന്‍ ഭരണാനുമതി

കൊവിഡ് കാലത്ത് സൗജന്യ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത വകയില്‍ റേഷന്‍ കട ഉടമകള്‍ക്ക് കൊടുക്കാനുള്ള കമ്മിഷന്‍ തുക അനുവദിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കി.

റേഷന്‍ കടയുടമകള്‍ക്ക് കമ്മിഷന്‍ തുക നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളിയിട്ടും സര്‍ക്കാര്‍ തുക നല്‍കുന്നില്ലെന്ന് ആരോപിച്ച്‌ റേഷന്‍ കടയുടമകള്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാൻ ഇരിക്കെയാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.

11 മാസത്തെ കമ്മിഷന്‍ കുടിശികയാണ് നല്‍കാനുള്ളത്. പണം നല്‍കാത്തതിനെതിരെ ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷൻ നല്‍കിയ ഹര്‍ജിയില്‍ തുക അനുവദിക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ജൂലൈ 14 നു സുപ്രീം കോടതി അപ്പീല്‍ തള്ളി.

എന്നിട്ടും പണം നല്‍കാന്‍ നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റേഷന്‍ കടയുടമകള്‍ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. കിറ്റൊന്നിന് ഏഴ് രൂപ നിരക്കിലാണ് കമ്മിഷന്‍ നിശ്ചയിച്ചിരുന്നത് എങ്കിലും പിന്നീട് ഇത് അഞ്ച് രൂപയാക്കി കുറച്ചിരുന്നു.

Related posts

കാ​​ലി​​ത്തീ​​റ്റ വി​​ല​​വ​​ർ​​ധ​​ന​​: മി​​ൽ​​മ ആ​​സ്ഥാ​​ന​​ത്ത് ക്ഷീ​​രക​​ർ​​ഷ​​ക​​രു​​ടെ സ​​മ​​രം നാ​​ളെ

Aswathi Kottiyoor

കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍

Aswathi Kottiyoor

നെൽവയലിനെ പുരയിടമാക്കിയാൽ ഇനി രേഖയിൽ ‘തരംമാറ്റിയ ഭൂമി

Aswathi Kottiyoor
WordPress Image Lightbox