• Home
  • Uncategorized
  • അമ്മയെ ശുശ്രൂഷിക്കാൻ നാട്ടിലെത്തി; യുവാവിനെ കാത്തിരുന്നത് 80ലക്ഷത്തിന്റെ ഭാഗ്യം
Uncategorized

അമ്മയെ ശുശ്രൂഷിക്കാൻ നാട്ടിലെത്തി; യുവാവിനെ കാത്തിരുന്നത് 80ലക്ഷത്തിന്റെ ഭാഗ്യം

അമ്മയെ ശുശ്രൂഷിക്കാനായി ഗൾഫിലെ ജോലി വിട്ട് എത്തിയ യുവാവിന് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. ഓഗസ്റ്റിൽ നറുക്കെടുത്ത കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് ഇയാൾക്ക് ലഭിച്ചത്. മനക്കൊടി ചിറയത്ത് അത്താണിക്കൽ പ്രിജു പോളാണ് ഭാ​ഗ്യശാലി. നറുക്കെടുപ്പ് ദിവസം രാവിലെ കുന്നത്തങ്ങാടി കാർ സ്റ്റാൻഡ് പരിസരത്ത് ചായ കുടിക്കാൻ എത്തിയപ്പോഴാണ് പ്രിജു ടിക്കറ്റെടുത്തത്.നാല് ടിക്കറ്റുകളാണ് എടുത്തത്.
വൈകിട്ട് കൂട്ടുകാർ വിളിച്ചുപറയുമ്പോഴാണ് ഒന്നാം സമ്മാനം ലഭിച്ച വിവരം ഇദ്ദേഹം അറിയുന്നത്. കുറച്ചുകാലമായി ലോട്ടറി ടിക്കറ്റുകൾ എടുക്കാറുള്ള പ്രിജുവിന് 5000 രൂപ വരെ ഉള്ള സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. അമ്മ സിസിലിയുടെ അസുഖം ഭേദമായതിനാല്‍ ജർമ്മനിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഭാ​ഗ്യശാലി. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്. 40 രൂപയാണ് ടിക്കറ്റ് വില. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

Related posts

അടക്കാത്തോട് സെന്റ് ജോസഫ് പള്ളിയിലെ മോഷണം; പ്രതി മാനന്തവാടിയിൽ പിടിയിൽ

Aswathi Kottiyoor

പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പാതയോര ശുചീകരണം പതിനഞ്ചാം വാര്‍ഡ് തല ഉദ്ഘാടനം

Aswathi Kottiyoor

പീഡനക്കേസില്‍ നിയമസഹായം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം; സര്‍ക്കാര്‍ അഭിഭാഷകനെതിരെ ബലാത്സംഗത്തിന് കേസ്

Aswathi Kottiyoor
WordPress Image Lightbox