27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഇടുക്കി ചെറുതോണി അണക്കെട്ടിൽ സുരക്ഷ വീഴ്ച.
Uncategorized

ഇടുക്കി ചെറുതോണി അണക്കെട്ടിൽ സുരക്ഷ വീഴ്ച.

ഇടുക്കി: ഇടുക്കി ചെറുതോണി അണക്കെട്ടിൽ സുരക്ഷ വീഴ്ച. ഡാമിൽ കയറിയ യുവാവ് ഹൈമാസ് ലൈറ്റിനു ചുവട്ടിൽ താഴിട്ടു പൂട്ടി. ഷട്ടർ ഉയത്തുന്ന റോപ്പിൽ എന്തോ ദ്രാവകം ഒഴിച്ചു. ജൂലൈ 22 ന് പകൽ 3.15 നാണ് സംഭവം ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് താഴിട്ടു പൂട്ടിയ സംഭവം കെഎസ്ഇബിയുടെ ശ്രദ്ധയിൽ പെട്ടത്.

തുടന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ നിന്നും തോളത്ത് ബാഗുമായി യുവാവ് കടന്നു പോകുന്ന ദൃശ്യങ്ങൾ ലഭിക്കുകയായിരുന്നു. ശനിയാഴ്ചയായതിനാൽ സന്ദർശകർക്ക് പ്രവേശനമുണ്ടായിരുന്നു. കെ എസ് ഇ ബി യുടെ പരാതിയിൽ ഇടുക്കി പൊലീസ് കേസെടുത്തു. അതിക്രമിച്ചു കടന്നയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് തുടങ്ങിയിട്ടുണ്ട്

Related posts

പ്രശസ്‍ത നാടക സംവിധായകന്‍ പ്രശാന്ത് നാരായണന്‍ അന്തരിച്ചു; ‘ഛായാമുഖി’ ഉള്‍പ്പെടെ ശ്രദ്ധേയ നാടകങ്ങള്‍

Aswathi Kottiyoor

സ്കൂൾ ബസ് ജീവനക്കാരന് പൊള്ളലേറ്റ് മരിച്ച നിലയിൽ; സമീപത്ത് ബൈക്കും കത്തിയ നിലയിൽ, സംഭവം ഇടുക്കിയില്‍

Aswathi Kottiyoor

സ്മൃതികുടീരങ്ങൾക്ക് നേരെ അതിക്രമം; പാർട്ടി പ്രവർത്തകരോട് സംയമനം പാലിക്കാൻ എംവി ഗോവിന്ദൻ; അപലപിച്ച് കോൺഗ്രസും

Aswathi Kottiyoor
WordPress Image Lightbox