25.1 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ഇരിട്ടി ചാക്കാട് കാറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം
Iritty

ഇരിട്ടി ചാക്കാട് കാറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം

ഇരിട്ടി: മിനിലോറിയും കാറും കൂട്ടിയിടിച്ച് കാറിന്റെ മുൻഭാഗം തകർന്നു. ഹാജിറോഡ് – പാലപ്പുഴ റോഡിൽ ചാക്കാടാണ് അപകടം നടന്നത്. വയനാട്ടിൽ നിന്നും നീലേശ്വരത്തേക്ക് പോവുകയായിരുന്ന കാർ എതിരെ വന്ന ചെങ്കല്ല് കയറ്റിയ മിനിലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡരികിലെ ഓവുചാലിലേക്ക് വീണ കാറിന്റെ മുൻ ഭാഗം തകർന്നു. കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.

Related posts

ആറളം ഫാം വികസനക്കുതിപ്പിലേക്ക്‌…

Aswathi Kottiyoor

ഉദ്‌ഘാടനം ചെയ്ത് മൂന്ന് മാസം ഇരിട്ടി പുതിയ പാലത്തിലെ ഫുട്‌പാത്തിൽ സ്ഥാപിച്ച ടൈലുകൾ അടർന്ന നിലയിൽ

Aswathi Kottiyoor

പെർമിറ്റടക്കാതെ അഞ്ചുവർഷം ഓടിയ ജീപ്പിന് 11000 രൂപ പിഴ

Aswathi Kottiyoor
WordPress Image Lightbox