20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • സ്വയം തൊഴില്‍ ധനസഹായം; ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു
Uncategorized

സ്വയം തൊഴില്‍ ധനസഹായം; ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിധവകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനുളള ധനസഹായം നല്‍കുന്നതിന് 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.

സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന 55 വയസിന് താഴെ പ്രായമുളള വിധവകളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. സംരംഭം ഒറ്റക്കോ ഗ്രൂപ്പായോ (വനിതാകൂട്ടായ്മ, കുടുംബശ്രീ, വിധവാ സംഘം മുതലായവ) നടത്താം. ഒരു ജില്ലയില്‍ നിന്ന് പരമാവധി പത്ത് പേര്‍ക്ക് നല്‍കും.

കുടുംബശ്രീ യൂണിറ്റുകള്‍, സ്വയം സഹായ സംഘങ്ങള്‍, വനിതാ കൂട്ടായ്മകള്‍ തുടങ്ങിയ ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. (ബി പി എല്‍ / മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണന). 18 വയസില്‍ താഴെയുളള കുട്ടികളുളള വിധവകള്‍, ഭിന്നശേഷിക്കാരായ മക്കളുളളവര്‍, പെണ്‍കുട്ടികള്‍ മാത്രമുളളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന.

ആശ്വാസകിരണം പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും അപേക്ഷിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനം വഴിയോ മറ്റ് സര്‍ക്കാര്‍ തലത്തിലോ സ്വയം തൊഴില്‍ ചെയ്യുന്നതിന് ധന സഹായം ലഭിച്ചിട്ടുളള വിധവകള്‍ ഈ ആനുകൂല്യത്തിന് അര്‍ഹരല്ല. സഹായഹസ്തം പദ്ധതി പ്രകാരം മുന്‍വര്‍ഷം ധനസഹായം ലഭിച്ചവരും അപേക്ഷിക്കേണ്ടതില്ല.

www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിലെ പൊതുജന പദ്ധതികള്‍ അപേക്ഷാ പോര്‍ട്ടല്‍ എന്ന വെബ് പേജ് വഴിയാണ് അപേക്ഷിക്കേണ്ടത്. യൂസര്‍ മാന്വല്‍ വെബ്സൈറ്റില്‍ ലഭിക്കും.

തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി (ആധാര്‍ / ഇലക്ഷന്‍ ഐ ഡി), റേഷന്‍ കാര്‍ഡ് പകര്‍പ്പ്, വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് (ബി പി എല്‍ / മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.), അപേക്ഷക വിധവയാണെന്നും പുനര്‍ വിവാഹം ചെയ്തിട്ടില്ല എന്നുമുളള വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, സ്വയം തൊഴില്‍ പദ്ധതി പ്രകാരം ധന സഹായം അനുവദിച്ചിട്ടില്ല എന്നുളള ഗ്രാമ പഞ്ചായത്ത് / നഗരസഭ / കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ സര്‍ട്ടിഫിക്കറ്റ്, സ്വയം തൊഴില്‍ പദ്ധതി പ്രകാരം ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ വിശദ വിവരവും എസ്റ്റിമേറ്റും, അപേക്ഷകയുടെ ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്കിന്റെ പകര്‍പ്പ് എന്നിവ അപേക്ഷയുടെ കൂടെ അപ്ലോഡ് ചെയ്യണം.

അപേക്ഷ അതത് സ്ഥലത്തെ ഐ.സി.ഡി.എസ് ഓഫീസിലെ ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് ഓണ്‍ലൈനായി ഡിസംബര്‍ 15 നുള്ളില്‍ സമര്‍പ്പിക്കണം. ഫേണ്‍: 0497 2700708.

Related posts

നൊമ്പരമായി ആൻ മരിയ; ഹൃദയാഘാതത്തിന് ചികിത്സയിലിരുന്ന 17 കാരി മരിച്ചു*

Aswathi Kottiyoor

ലോക റെക്കോ‍ർഡിന് സാധ്യത, ചെലവ് വഹിച്ച് ഗോകുലം ഗ്രൂപ്പ്; വടക്കുന്നാഥന്റെ മണ്ണിൽ മോദിയുടെ പടുകൂറ്റൻ മണൽ ചിത്രം

Aswathi Kottiyoor

10 ജില്ലകളിൽ മഴ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 8 ഇടത്ത് യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

Aswathi Kottiyoor
WordPress Image Lightbox