24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • സെപ്റ്റിക് ടാങ്കില്‍ യുവാവിന്റെ മൃതദേഹം, സ്ഥലം ഉടമയുടെ തൂങ്ങിമരണം; കുന്നംകുളത്ത് അടിമുടി ദുരൂഹത;
Uncategorized

സെപ്റ്റിക് ടാങ്കില്‍ യുവാവിന്റെ മൃതദേഹം, സ്ഥലം ഉടമയുടെ തൂങ്ങിമരണം; കുന്നംകുളത്ത് അടിമുടി ദുരൂഹത;

തൃശ്ശൂർ: കുന്നംകുളം അഞ്ഞൂരിൽ സെപ്റ്റിക് ടാങ്കിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. ദിവസങ്ങൾക്ക് മുൻപ് തൂങ്ങിമരിച്ചയാളുടെ പുരയിടത്തിലെ സെപ്റ്റിക് ടാങ്കിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദിവസങ്ങൾക്കുള്ളിൽ നടന്ന രണ്ട് മരണങ്ങൾ സംബന്ധിച്ച് ദുരൂഹത വർധിക്കുകയാണ്.
സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയ മൃതദേഹം അഞ്ഞൂർ സ്വദേശി പ്രതീഷിന്റേതെന്നാണ് സംശയം. മൃതദേഹം പുറത്തെടുത്ത് നടത്തിയ പ്രാഥമിക പരിശോധനയിലാണ് കാണാതായ പ്രതീഷാണ് മരിച്ചതെന്ന് പോലീസ് സംശയിക്കുന്നത്. ഡി.എൻ.എ. പരിശോധന ഉൾപ്പെടെ നടത്തിയശേഷമായിരിക്കും ഇക്കാര്യം സ്ഥിരീകരിക്കുക.

അഞ്ഞൂർ സ്വദേശി ശിവരാമന്റെ പുരയിടത്തിലെ സെപ്റ്റിക് ടാങ്കിലാണ് തിങ്കളാഴ്ച അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുൻപാണ് ശിവരാമനെ ഇതേ പുരയിടത്തിലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇതിനുപിന്നാലെയാണ് ശിവരാമന്റെ സുഹൃത്തായ പ്രതീഷിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയത്.

Related posts

പ്രസവ വേദനയായി വന്ന യുവതിയെ സർക്കാർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തില്ല; കോംപൗണ്ടിൽ പ്രസവം, ഡോക്ടർമാർക്ക് സസ്പെൻഷൻ

Aswathi Kottiyoor

എംജിഎം ശാലേം സെക്ക ണ്ട റി സ്കൂളിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം

Aswathi Kottiyoor

തലയോട്ടി തകർന്നു, കാൽ ഒടിഞ്ഞു തൂങ്ങി‌; കൊലക്കേസ് പ്രതിയെ ടിപ്പര്‍ ഇടിപ്പിച്ച് കൊന്നതോ?

Aswathi Kottiyoor
WordPress Image Lightbox