27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന്‌ അതിശക്ത മഴ
Uncategorized

പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന്‌ അതിശക്ത മഴ

ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ചൊവ്വയോടെ ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യത. സംസ്ഥാനത്ത്‌ അതിശക്ത മഴയുണ്ടാകും. ചൊവ്വ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌ (അതിശക്ത മഴ). ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 204.4 മി.മീ. വരെ മഴ പ്രതീക്ഷിക്കാം. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ മഞ്ഞ അലർട്ടാണ്‌ (ശക്തമായ മഴ). മറ്റു ജില്ലകളിൽ നേരിയ മഴ തുടരും. മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം നൽകി.
സംസ്ഥാനത്ത്‌ കാലവർഷം വീണ്ടും ശക്തമായേക്കും. വടക്കൻ കേരളത്തിലേക്കുകൂടി മഴ വ്യാപിക്കും. സെപ്‌തംബറിലെ ആദ്യ നാലുദിവസം സംസ്ഥാനത്ത്‌ 60 മി.മീ മഴ ലഭിച്ചു. ആഗസ്‌തിൽ 31 ദിവസംകൊണ്ട്‌ ആകെ ലഭിച്ചത്‌ 60 മി.മീ മഴയായിരുന്നു.

Related posts

ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ വമ്പൻ പ്രതിഷേധം, മന്ത്രി ഗണേഷ് കുമാറിന്‍റെ കോലം കത്തിച്ചു

Aswathi Kottiyoor

ഗുരുവായൂരിലെ ലോഡ്ജിൽ രണ്ടു കുട്ടികള്‍ മരിച്ചനിലയിൽ; പിതാവ് ഗുരുതരാവസ്ഥയില്‍

Aswathi Kottiyoor

സൗദി അറേബ്യയില്‍ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം; 44 പേർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox