23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • തൊഴിൽ രംഗത്ത്‌ സ്ത്രീപങ്കാളിത്തം വർധിപ്പിക്കും: മന്ത്രി വീണാ ജോർജ്
Uncategorized

തൊഴിൽ രംഗത്ത്‌ സ്ത്രീപങ്കാളിത്തം വർധിപ്പിക്കും: മന്ത്രി വീണാ ജോർജ്

തൊഴിൽ രംഗത്ത് സ്ത്രീപങ്കാളിത്തം വർധിപ്പിക്കുകയാണ്‌ സർക്കാരിന്റെ ലക്ഷ്യമെന്ന്‌ മന്ത്രി വീണാ ജോർജ്. സ്ത്രീകൾക്ക് വൈജ്ഞാനിക തൊഴിൽ മേഖലയിൽ അവസരമൊരുക്കാനായി നടപ്പാക്കുന്ന “തൊഴിലരങ്ങത്തേക്ക്’ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നവകേരള നിർമിതിയിൽ സുപ്രധാന ചുവടുവയ്പാണ്‌ നോളജ് മിഷന്റെ തൊഴിലരങ്ങത്തേക്ക് പദ്ധതി. സ്ത്രീശാക്തീകരണത്തിലെ ഏറ്റവും പ്രധാനഘടകം സാമ്പത്തിക ശാക്തീകരണം കൂടിയാണ്‌. സംരംഭത്തിലൂടെയും തൊഴിൽ ഉറപ്പാക്കുന്നതിലൂടെയും സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക്‌ എത്താനാവും. ഉയർന്ന വിദ്യാഭ്യാസമുള്ളവരുള്ള സംസ്ഥാനമെന്ന നിലയിൽ ആഗോളതലത്തിൽ സംസ്ഥാനത്തെ പ്രൊഫഷണലുകൾക്ക് വലിയ സ്വീകാര്യതയാണ്. മുഖ്യമന്ത്രിയുടെ യുകെ സന്ദർശനത്തെ തുടർന്ന് നാലു തവണ ആരോഗ്യ മേഖലയിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി ജോബ് ഫെസ്റ്റ് നടത്തി. സ്ത്രീകളെ കൂടുതൽ തൊഴിൽ രംഗത്തേക്കെത്തിക്കുന്ന പദ്ധതിയുടെ സമഗ്ര പ്രവർത്തനത്തിൽ വനിതാ-ശിശു വികസന വകുപ്പിന്റെ പിന്തുണയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയുടെ ആദ്യഘട്ടത്തെ വിജയത്തെ തുടർന്നാണ്‌ 399 തദ്ദേശ സ്ഥാപനങ്ങളിൽ രണ്ടാംഘട്ടം വ്യാപിപ്പിച്ചത്. നൈപുണ്യ പരിശീലനം, കരിയർ കൗൺസലിങ്, വ്യക്തിത്വ വികസന പരിശിലീനം, ഇംഗ്ലീഷ് സ്കോർ ടെസ്റ്റ്, റോബോട്ടിക് ഇന്റർവ്യൂ എന്നിവ ഉൾപ്പെടുന്നതാണ് മിഷൻ സേവനങ്ങൾ. പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള 18നും 59നും ഇടയിൽ പ്രായമുള്ളവരാണ്‌ ഗുണഭോക്താക്കൾ. 14 ജില്ലയിൽ നിന്നായി 2,77, 850 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്‌.

Related posts

ലോക്സഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസിനെ സജ്ജമാക്കാന്‍ കെപിസിസിയില്‍ വാര്‍ റൂം, എം ലിജു ചെയര്‍മാന്‍

Aswathi Kottiyoor

കേരളത്തിലെ ഡ്രൈവിംഗ് പരീക്ഷകൾക്ക് വമ്പൻ പണി! H ൽ പോലും അടിമുടി പ്രശ്നമെന്ന് സിഎജി; 37 ഗ്രൗണ്ടുകളിൽ പരിശോധന

Aswathi Kottiyoor

സിനിമാവകുപ്പ് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടില്ല; കെഎസ്ആർടിസിയിൽ പ്രശ്നങ്ങളുണ്ട്, സഹകരിച്ചാൽ വിജയിപ്പിക്കാമെന്ന് ഗണേഷ് കുമാർ

Aswathi Kottiyoor
WordPress Image Lightbox