23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • സ്വകാര്യ ബസുകൾക്ക് ഏതു റൂട്ടിലും ഓടാം; കെഎസ്ആർടിസിക്ക് പാരയായി കേന്ദ്രനയം
Kerala

സ്വകാര്യ ബസുകൾക്ക് ഏതു റൂട്ടിലും ഓടാം; കെഎസ്ആർടിസിക്ക് പാരയായി കേന്ദ്രനയം

പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെഎസ്ആർടിസിക്ക് പാരയായി പുതിയ കേന്ദ്രനയം കൂടി വരുന്നു. നാഷനൽ പെർമിറ്റെടുക്കുന്ന ബസുകൾക്ക് രാജ്യത്തെ ഏത് പാതയിലും സർവീസ് നടത്താമെന്ന നയത്തിന്റെ ചുവടുപിടിച്ച് സ്വകാര്യ ബസുകൾ കെഎസ്ആർടിസിയുടെ കുത്തക റൂട്ടുകളിലേക്കു കടക്കാനൊരുങ്ങുന്നു. ആധുനിക സൗകര്യവും സമയലാഭവും വാഗ്ദാനം ചെയ്ത് ഇൗ ബസുകളെത്തുന്നതോടെ നിലവിലുള്ള യാത്രക്കാരും നഷ്ടമാകുമോയെന്നാണ് കെഎസ്ആർടിസിയുടെ ആശങ്ക. നയത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കുന്നതുൾപ്പെടെ ആലോചനകൾക്കായി ഇൗയാഴ്ച യോഗം ചേരുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.നാഷനൽ പെർമിറ്റ് ബസുകൾക്ക് ലഭിക്കുന്നത് നാഷനൽ ടൂറിസ്റ്റ് പെർമിറ്റാണെന്നും വിനോദസഞ്ചാരികൾക്കു വേണ്ടിയുള്ള സർവീസുകളാണെന്നുമാണ് ഗതാഗതവകുപ്പ് മുന്നോട്ടുവയ്ക്കുന്ന മറുവാദം. ഇൗ പെർമിറ്റുമായി റൂട്ടുകളിൽ സർവീസ് നടത്തി യാത്രക്കാരെ കയറ്റിയാൽ അപ്പോൾ തന്നെ ബസ് പിടിച്ചെടുക്കുമെന്ന് ഗതാഗതസെക്രട്ടറിയും കെഎസ്ആർടിസി സിഎംഡിയുമായ ബിജുപ്രഭാകർ പറഞ്ഞു. കഴിഞ്ഞദിവസം ഓൾ ഇന്ത്യ പെർമിറ്റെടുത്ത സ്വകാര്യബസ് പത്തനംതിട്ടയിൽ നിന്നു കോയമ്പത്തൂരിലേക്ക് സംസ്ഥാനാന്തര സൂപ്പർ ഫാസ്റ്റ് സർവീസ് നടത്താൻ ശ്രമിച്ചത് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു. നാഷനൽ പെർമിറ്റ് ഉള്ള ബസുടമയ്ക്കെതിരെ മറ്റു ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്. കേരളത്തിൽ നിന്നു ചെന്നൈ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിളിലേക്കു സർവീസ് നടത്തുന്ന കോൺട്രാക്ട് കാര്യേജ് ബസുകൾക്കെതിരെ സർക്കാർ നടപടിയെടുക്കാത്തത് ഇൗ റൂട്ടുകളിൽ കെഎസ്ആർടിസിക്ക് മതിയായ സർവീസുകളില്ലാത്തതിനാലാണ്. മാത്രമല്ല, ഇവർ സ്ഥലനാമ ബോർഡുകൾ വയ്ക്കാതെ ഓൺലൈൻ ടിക്കറ്റ് വഴി യാത്രക്കാരെ കണ്ടെത്തിയാണ് സർവീസ് നടത്തുന്നത്. ബോർഡു വയ്ക്കുന്നതിനോ വഴിയിൽ നിന്ന് യാത്രക്കാരെ കയറ്റുന്നതിനോ അനുവാദമില്ല. എങ്കിലും കേരളത്തിൽ യഥേഷ്ടം ഇത്തരം സർവീസുകൾ നടക്കുന്നുണ്ട്. നിയമപരമല്ലാത്തതിനാൽ എപ്പോൾ വേണമെങ്കിലും സർക്കാരിന് നടപടിയെടുക്കാം. എന്നാൽ നാഷനൽ പെർമിറ്റെടുത്താൽ എവിടെയും സർവീസ് നടത്താമെന്നു വരുന്നതോടെ ഇൗ ബസുകളെ നിയമപരമായി ചോദ്യം ചെയ്യാനാകില്ലെന്ന പ്രതിസന്ധി സർക്കാരിനു വരും. 

കെഎസ്ആർടിസിയുടെ പ്രധാന ലാഭ സർവീസുകളെല്ലാം 1200ൽ അധികം വരുന്ന ദീർഘദൂര സർവീസുകളാണ്. ദേശസാൽകൃത റൂട്ടുകളിലൂടെ ഓടുന്ന ഇൗ സർവീസുകൾക്ക് സ്വകാര്യബസുകൾ വെല്ലുവിളിയാകും. മറ്റു സംസ്ഥാനങ്ങളിലെ ട്രാൻസ്പോർട്ട് കോർപറേഷനുകളും ഇതേ പ്രതിസന്ധിയിലാണ്. 

Related posts

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം നിർബന്ധം’; ആദ്യമായി ഉത്തരവിറക്കി സർക്കാർ.

Aswathi Kottiyoor

കർക്കിടക വാവ് ബലിക്ക്‌ വിപുലമായ സൗകര്യമൊരുക്കും: കെ രാധാകൃഷ്ണൻ

Aswathi Kottiyoor

കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള മാ​ർ​ച്ച് 18 മു​ത​ൽ 25 വ​രെ

Aswathi Kottiyoor
WordPress Image Lightbox